Skip to content

ഐസിസി ടി20 ലോകകപ്പ്, സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും

ഐസിസി ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും. നിർണായക മത്സരത്തിൽ ഒമാനെ വിക്കറ്റിന് പരാജയപെടുത്തി ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്കോട്ലൻഡ് സൂപ്പർ 12 യോഗ്യത നേടിയത്. മത്സരത്തിൽ ഒമാൻ ഉയർത്തിയ 123 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ സ്കോട്ലൻഡ്‌ മറികടന്നു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ സ്കോട്ലൻഡിന് വേണ്ടി കൈൽ കോട്സർ 28 പന്തിൽ 41 റൺസും റിച്ചി ബെറിങ്ടൺ 21 പന്തിൽ 31 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒമാനെ മൂന്ന് വിക്കറ്റ് ജോഷ് ഡേവിയാണ് തകർത്തത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ സൂപ്പർ 12 ൽ ഇന്ത്യ,  പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് സ്കോട്ലൻഡുള്ളത്.

( Picture Source : Twitter / ICC T20 WORLD CUP )

ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനോട് പരാജയപെട്ട ശേഷം തൊട്ടടുത്ത മത്സരത്തിൽ ഒമാനെ 26 റൺസിനും പാപുവ ന്യൂഗിനിയയെ 97 റൺസിനും പരാജയപെടുത്തിയാണ് ബംഗ്ലാദേശ് സൂപ്പർ 12 യോഗ്യത നേടിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പി എൻ ജിയ്ക്ക് 19.3 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. നാലോവറിൽ 9 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ്‌ അൽ ഹസനാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്.

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായതിനാൽ സൂപ്പർ 12 ൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, വെസ്റ്റിൻഡീസ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് ബംഗ്ലാദേശ്.

( Picture Source : Twitter / ICC T20 WORLD CUP )