മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിംബാബ്‌വെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കൗണ്ടി കളിക്കാൻ വേണ്ടിയുള്ള കരാർ മൂലം കഴിഞ്ഞ മൂന്ന് വർഷം ടീമിൽ നിന്നും മാറി നിന്ന താരം ഈ മാസം സിംബാബ്‌വെയിൽ വിൻഡീസുമായി നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന പരമ്പരയിലാണ് തിരികെ ടീമിലെത്തിയത്