CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തുന്നതിൽ എം എസ് ധോണി ആവേശത്തിലാണെന്നും എല്ലായ്പ്പോഴും ധോണി തങ്ങളുടെ മെന്ററാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറ്‌ ടി20 ലോകകപ്പിലും ഇന്ത്യയെ നയിച്ചത് എം എസ് ധോണിയായിരുന്നു ഇക്കുറി ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിൽ നിർണായക ചുമതലയാണ് എം എസ് ധോണിയ്ക്കുള്ളത്.

( Picture Source : BCCI )

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം കിരീടം നേടികൊടുത്തുകൊണ്ടാണ് എം എസ് ധോണി ടി20 ലോകകപ്പിൽ ഇന്ത്യയുടെ മെന്ററായെത്തുന്നത്. പ്രഥമ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയത് ധോണി കീഴിലായിരുന്നു. ഒക്ടോബർ 23 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടി20 ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്.

( Picture Source : BCCI )

” ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നതിൽ അദ്ദേഹം ആവേശത്തിലാണ്. ധോണി എപ്പോഴും ഞങ്ങളുടെ മെന്ററാണ്.അവൻ കളിച്ചിരുന്നപ്പോളാണ് ഞങ്ങൾ കരിയർ ആരംഭിച്ചത്, ഇപ്പോൾ അത് തുടരാനുള്ള അവസരം അവന് ലഭിച്ചിരിക്കുകയാണ്, പ്രത്യേകിച്ചും ഇപ്പോൾ കരിയർ ആരംഭിച്ച ടീമിലെ യുവതാരങ്ങളുമായി. “

( Picture Source : BCCI )

” വർഷങ്ങളായി അദ്ദേഹം നേടിയെടുത്ത എക്സ്പീരിയൻസ് ഉപയോഗിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. തന്ത്രപരമായ കാര്യങ്ങൾ, മത്സരത്തിന്റെ ഗതി നിർണയിക്കുന്ന സങ്കീർണമായ വിശദാംശങ്ങൾ, ചെറിയ മാർജിനിലൂടെ എങ്ങനെ ടീമെന്ന നിലയിൽ മെച്ചപ്പെടാം ഇതിലെല്ലാം അദ്ദേഹത്തിന് ടീമിനെ സഹായിക്കാൻ സാധിക്കും. അദ്ദേഹത്തെ തിരികെ ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ധോണിയുടെ സാന്നിധ്യം തീർച്ചയായും ടീമിന്റെ മനോവീര്യമുയർത്തും ഒപ്പം ടീമെന്ന നിലയിൽ ഇപ്പോഴുള്ളതിനേക്കാൾ ആത്മവിശ്വാസം ഞങ്ങൾക്ക് ലഭിക്കും. ” വിരാട് കോഹ്ലി പറഞ്ഞു.

” പാകിസ്ഥാനെതിരായ മത്സരം മറ്റേതൊരു മത്സരത്തെയും പോലെയാണ് കാണുന്നതും സമീപിക്കുന്നതും. ഈ പോരാട്ടത്തിനായി ഒരുപാട് ഹൈപ്പ് ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം. മത്സരത്തിന് പുറത്ത് ആരാധകർക്കിടയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ മത്സരത്തെ പ്രൊഫഷണലായാണ് ഞങ്ങൾ സമീപിക്കുന്നത്. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : BCCI )

Leave a comment