ഇന്ത്യൻ ആരാധകർ കാത്തിരുന്ന നിമിഷമെത്തി ; ന്യുസിലാൻഡുമായുള്ള സീരീസ് മുതൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും
2023 ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ഇതിഹാസ താരം രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകാൻ സമ്മതിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യൻ ആരാധകരെ ആവേഷത്തിലാക്കിയ വാർത്തയെത്തിയിരിക്കുന്നത്.
നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പര മുതലയിരിക്കും ദ്രാവിഡ് ചുമതല ഏറ്റെടുക്കുക.

നവംബറിൽ അവസാനിക്കുന്ന
ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനെ ബിസിസിഐ ഏറെ നാളായി അന്വേഷിക്കുകയാണ്. ഇന്ത്യക്കാരനെ തന്നെ കോച്ചായി നിയമിക്കണമെന്ന നിർബന്ധത്തിലായിരുന്നു ബിസിസിഐ. എന്നാൽ അപേക്ഷിച്ചവരിൽ ആരെയും തൃപ്തിപ്പെടാത്തതിനാൽ ദ്രാവിഡിനെ സമീപിക്കുകയായിരുന്നു.

നേരെത്തെ ഈ ഓഫർ ദ്രാവിഡ് നിരസിച്ചതായും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി തുടരാൻ ആഗ്രഹിക്കുന്നതായും ദ്രാവിഡ് പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്.
എന്നാൽ ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും ജയ്ഷായുടെയും പ്രേരണയാണ് വമ്പൻ നീക്കത്തിലേക്ക് നയിച്ചത്.

10 കോടി സാലറിയിലാണ് ദ്രാവിഡിനെ ഇന്ത്യൻ കോച്ചായി നിയമിക്കുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. “ഇന്ത്യൻ ടീമിന്റെ അടുത്ത മുഖ്യ പരിശീലകനാകുമെന്ന് ദ്രാവിഡ് സ്ഥിരീകരിച്ചു. എൻസിഎയുടെ തലവനായി അദ്ദേഹം ഉടൻ സ്ഥാനമൊഴിയുന്നു, ” ഐപിഎൽ ഫൈനലിന് ശേഷം ബിസിസിഐയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ടിഒഐയോട് പറഞ്ഞു.

നേരെത്തെ ജൂലൈയിൽ രവിശാസ്ത്രിയുടെ അഭാവത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിന്റെ കോച്ചായി ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ് എത്തിയിരുന്നു. ദ്രാവിഡ് കോച്ചാകുന്ന കാലയളവിൽ 2 ലോകകപ്പും വരാനുണ്ട്. 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകക്കപ്പും, 2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകക്കപ്പുമാണ്.
