Skip to content

ഐപിൽ 2018 ലേലത്തിൽ 1112 പ്ലേയേർസ്

 

ഐപിൽ 2018 ലേലത്തിൽ 1112 കളിക്കാർ രജിസ്റ്റർ ചെയ്തു . ജനുവരി 27 നും 28 നും ബാംഗ്ലൂരിൽ വെച്ചാണ് താരലേലം . 1112 കളിക്കാരിൽ 838 പേരും uncapped പ്ലെയേഴ്‌സ് ആണ് . അതിൽ 778 പേരും ഇന്ത്യൻ കളിക്കാർ ആണ്.

282 വിദേശ താരങ്ങൾ ആണ് ലേലത്തിൽ ഉള്ളത് ഇതിൽ 58 പേർ ഓസ്ട്രേലിയയിൽ നിന്നും 57 പേർ സൗത്താഫ്രിക്കയിൽ നിന്നും ആണ് . ശ്രീലങ്കയിൽ നിന്നും 39 പേരും ന്യൂസിലാൻഡിൽ നിന്നും 30 പേരും ഇംഗ്ലണ്ടിൽ നിന്നും 20 പേരും ലേലത്തിൽ ഉണ്ട് .

അഫ്‌ഗാനിസ്ഥാനിൽ നിന്നും 13 പേരും ബംഗ്ലാദേശിൽ നിന്ന് 8 ഉം സിംബാബ്‌വെ യിൽ നിന്നും 7 ഉം അയർലൻഡിൽ നിന്ന്‌ 2 പ്ലെയേഴ്സും ലേലത്തിൽ ഉണ്ടാകും . അമേരിക്കയിൽ നിന്നും സ്കോട്ലണ്ടിൽ നിന്നും പ്ലെയേഴ്‌സ് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .

കഴിഞ്ഞ വർഷങ്ങളിൽ ലേലത്തിൽ ഇല്ലാതിരുന്ന ജോ റൂട്ട് ഈ തവണ ലേലത്തിൽ ഉണ്ടാകും .