Skip to content

ഡൽഹിയ്ക്ക് വീണ്ടും പിഴച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ

ഐ പി എൽ 2021 ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽ വിക്കറ്റിന് തകർത്തുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കെ കെ ആർ മറികടന്നത്.

( Picture Source : IPL )

തകർപ്പൻ തുടക്കമാണ് ദുഷ്കരമായ പിച്ചിൽ വെങ്കടേഷ് അയ്യരും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുക്കെട്ടിൽ 96 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. വെങ്കടേഷ് അയ്യർ 41 പന്തിൽ 4 ഫോറും മൂന്ന് സിക്സുമടക്കം 55 റൺസും ശുഭ്മാൻ ഗിൽ 46 പന്തിൽ 46 റൺസും നേടി പുറത്തായി. ഇരുവരും പുറത്തായ ശേഷം അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവാണ് ഡൽഹി നടത്തിയത്. അവസാന നലോവറിൽ 13 റൺസ് മാത്രം വേണമെന്നിരിക്കെ 17 ആം ഓവറിൽ 2 റൺസും 18 ആം ഓവറിൽ ഒരു റൺസും 19 ആം ഓവറിൽ 3 റൺസും മാത്രമാണ് ഡൽഹി വഴങ്ങിയത്. അവസാന ഓവറിൽ 7 റൺസ് വേണമെന്നിരിക്കെ ആദ്യ നാല് പന്തിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് അശ്വിൻ നേടിയെങ്കിലും അഞ്ചാം പന്തിൽ സിക്സ് പറത്തി രാഹുൽ ത്രിപാഠി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

( Picture Source : IPL )

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 135 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 36 റൺസ് നേടിയ ശിഖാർ ധവാനായിരുന്നു മത്സരത്തിൽ ഡൽഹിയുടെ ടോപ്പ് സ്‌കോറർ. ശ്രേയസ് അയ്യർ 27 പന്തിൽ 30 റൺസും ഹെറ്റ്മയർ 10 പന്തിൽ 17 റൺസും നേടി.

( Picture Source : IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി വരുൺ ചക്രവർത്തി നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ലോക്കി ഫെർഗുസൺ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സീസണിലെ ആദ്യ പകുതിയിൽ 7 മത്സരങ്ങളിൽ നിന്നും 2 വിജയം മാത്രം നേടിയ കെ കെ ആർ അവിശ്വസനീയ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ നടത്തിയത്‌. അഞ്ചിൽ ഏഴ് മത്സരങ്ങൾ വിജയിച്ച കൊൽക്കത്ത എലിമിനേറ്ററിൽ ആർ സി ബിയെ 4 വിക്കറ്റിന് പരാജയപെടുത്തിയിരുന്നു. ഒക്ടോബർ 15 ന് ദുബായിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

( Picture Source : IPL )