Skip to content

ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

ഐസിസി ടി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഒരേയൊരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയ ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ അക്ഷർ പട്ടേലിനെയാണ് ടീമിൽ നിന്നും ഒഴിവാക്കിയത്. ഐ പി എല്ലിൽ ഒരു ബോൾ പോലും എറിയാതിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴുവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അന്തിമ ടീമിൽ സ്ഥാനം നിലനിർത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചു.

( Picture Source : BCCI )

യു എ ഇയിൽ പുനരാരംഭിച്ച ഐ പി എല്ലിൽ ആർ സി ബിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും യുസ്വേന്ദ്ര ചഹാലിന് ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല. ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ആവേശ് ഖാൻ, ഉമ്രാൻ മാലിക്ക്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, എന്നിക്കർക്കൊപ്പം ലുഖ്മാൻ മേരിവാല, കരൺ ശർമ്മ, ഷഹ്ബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം എന്നിവരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

( Picture Source : IPL )

ഒക്ടോബർ 24 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഒട്ടനവധി പ്രതീക്ഷകളോടെയാണ് പ്രഥമ ടി20 ചാമ്പ്യന്മാരായ ഇന്ത്യ ഈ ലോകകപ്പിനെത്തുന്നത്. ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ച എം എസ് ധോണി ടീമിന്റെ മെന്ററായി തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. ഇന്ത്യൻ ടി20 ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്.

( Picture Source : BCCI )

ഐസിസി ടി20 ലോകകപ്പിനുള്ള ഫൈനൽ ഇന്ത്യൻ ടീം ;

വിഎൻ കോഹ്ലി (c), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്‌ (wk), ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി

സ്റ്റാൻഡ്ബൈ താരങ്ങൾ ; ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചഹാർ