Skip to content

ഓസ്ട്രേലിയയിലെ ആദ്യ മത്സരത്തിൽ അർജുൻ ടെണ്ടുൽക്കറുടെ കിടിലൻ പ്രകടനം 

ഓസ്ട്രേലിയൻ മണ്ണിലെ തന്റെ ആദ്യ മത്സരത്തിൽ മിന്നി തിളങ്ങി അർജുൻ ടെണ്ടുൽക്കർ . ഹോങ് കോങ്ങ് ക്ലബ്ബുമായി നടന്ന മത്സരത്തിൽ 27 പന്തിൽ 48 റൺസ് അർജുൻ നേടി . 

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടി20 മത്സരത്തിൽ അർജുൻ ബാറ്റ് കൊണ്ടും പന്ത് കൊണ്ട് എതിർ ടീമിനെ വിറപ്പിച്ചു . ബാറ്റിങ്ങിൽ 27 പന്തിൽ 48 റൺസ് നേടിയ അർജുൻ 4 ഓവറിൽ 4 വിക്കറ്റും നേടി .  

ഇന്ത്യൻ ടീമിൽ ഒരു ഫാസ്റ്റ് ബൗളർ ആയി  ഇടം നേടുക എന്നതാണ് അർജുന്റെ സ്വപനം . മിച്ചൽ സ്റ്റാർക്കും ബെൻ സ്റ്റോക്സും ആണ് അർജുന്റെ റോൾ മോഡൽസ് .