Skip to content

അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ഇരുന്നൂറോളം രാജ്യങ്ങളിൽ കാണാം 

ഐസിസി അണ്ടർ 19 വേൾഡ് കപ്പ് ഇരുനൂറോളം രാജ്യങ്ങളിൽ ലഭ്യമാകും . മുൻ വർഷത്തേക്കാൾ മികച്ചതായി അണ്ടർ 19 വേൾഡ് കപ്പിൽ കൂടുതൽ കാഴ്ച്ചക്കാരെയാണ് ഐസിസി ലക്ഷ്യം ഇടുന്നത് . 

103 രാജ്യങ്ങളിൽ ടെലിവിഷൻ വഴിയും ബാക്കിയുള്ള രാജ്യങ്ങളിൽ hotstar തുടങ്ങിയ appilication വഴിയും മത്സരങ്ങൾ ലഭ്യമാകും . കൂടാതെ മണിക്കൂറിൽ 6 മിനുറ്റ് ദൈർഘ്യമുള്ള ഹൈലൈറ്റ്സ് വീഡിയോ Cricuzz ,Hotstar  തുടങ്ങിയ ആപ്പികളിൽ ലഭിക്കും 

ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിനാണ് സംപ്രേഷണാവകാശം . കമ്മന്ററിയിൽ സൗരവ് ഗാംഗുലി , ടോം മൂഡി , ഇയാൻ ബിഷപ്പ് തുടങ്ങിയവർക്കൊപ്പം ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ഗ്രാൻഡ് എല്ലിയോട്ട് ഉണ്ടാകും . ജനുവരി 13 നാണ് ലോകകപ്പ് തുടങ്ങുക . 

1.3 ബില്യൺ കാഴ്ചക്കാരെ ആണ് ഐസിസി ലക്ഷ്യം ഇടുന്നത് . 

ഇന്ത്യ – സ്റ്റാർ സ്പോർട്സ് 

ഓസ്ട്രേലിയ – ഫോക്സ് സ്പോർട്സ് 

യുണൈറ്റഡ് കിങ്ഡം – അയർലൻഡ് – സ്കൈ സ്പോർട്സ് 

പാക്കിസ്ഥാൻ – ടെൻ സ്പോർട്സ് 

സൂപ്പർ സ്‌പോർട് – സൗത്ത് ആഫ്രിക്ക , സബ് സഹാറൻ ആഫ്രിക്ക 

അമേരിക്ക – willow Tv