Skip to content

പരിക്കേറ്റ ലിന്നിന് പകരം വൈറ്റ് ഓസ്ട്രേലിയൻ ടീമിൽ 

വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ഏകദിന ടീമിൽ തിരിച്ചെത്തി കാമെറോൻ വൈറ്റ് . പരിക്കേറ്റ് ഏകദിന സീരീസിൽ നിന്നും വിട്ടു നിൽക്കുന്ന ക്രിസ് ലിന്നിന് പകരമായാണ് വൈറ്റ് ടീമിൽ ഇടം നേടിയത് . 

നീണ്ട 3 വർഷത്തിന് ശേഷമാണ് വൈറ്റ് ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത് .ആഭ്യന്തര ക്രിക്കറ്റിലെയും ബിഗ് ബാഷ് ലീഗിലെയും മികച്ച പ്രകടനം ആണ് വൈറ്റിന് ടീമിലേക്ക് തിരിച്ചു വരാൻ സഹായിച്ചത് . 

JLT ഏകദിന കപ്പിൽ 2 സെഞ്ചുറിയും 2 ഫിഫ്റ്റിയും അടക്കം 457 റൺസ് വൈറ്റ് നേടിയിരുന്നു . ബിഗ് ബാഷ് ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനും കൂടിയാണ് വൈറ്റ് . 

34 വയസ്സുകാരനായ വൈറ്റ് ഈ സുവർണാവസരം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നു കണ്ടറിയാം . ജനുവരി 14 ന് മെൽബണിൽ വെച്ചാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം .