Skip to content

ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഐ പി എൽ പതിനാലാം സീസണിലെ തന്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ആർ സി ബി യുടെ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഹർഷൽ പട്ടേൽ വീഴ്ത്തിയിരുന്നു. ഇതിനുപുറകെ തകർപ്പൻ നേട്ടവും ഹർഷൽ പട്ടേൽ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് ബൗളർ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് മത്സരത്തിലെ പ്രകടനത്തോടെ ഹർഷൽ പട്ടേൽ തകർത്തത്.

( Picture Source : IPL )

മത്സരത്തിൽ നേടിയ മൂന്ന് വിക്കറ്റടക്കം ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 29 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിട്ടുണ്ട്‌. ഇതോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഹർഷൽ പട്ടേൽ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ഹർഷൽ പട്ടേൽ പഴങ്കഥയാക്കിയത്.

( Picture Source : IPL )

കൂടാതെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിൽ 2011 ൽ 28 വിക്കറ്റ് നേടിയ ഇതിഹാസതാരം ലസിത് മലിംഗയെയും 2013 ൽ 28 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ താരം ജെയിംസ് ഫോക്നറെയും പിന്നിലാക്കി ഹർഷൽ പട്ടേൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണിൽ 30 വിക്കറ്റ് നേടിയ ഡൽഹി ക്യാപിറ്റൽസിന്റെ കഗിസോ റബാഡ, 2013 ൽ 32 വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോ എന്നിവർ മാത്രമാണ് ഇനി ഹർഷൽ പട്ടേലിന് മുൻപിലുള്ളത്.

( Picture Source : IPL )

നേരത്തെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആർ സി ബി ബൗളറെന്ന നേട്ടവും ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന അൺക്യാപഡ് താരമെന്ന റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കിയിരുന്നു.

( Picture Source : IPL )