CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Advertisements

വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസ്ട്രേലിയയിൽ നിന്നും പുതിയ താരോദയം 

“ഡി’ആർസി ഷോർട് ” ഓർത്ത് വെച്ചോള്ളൂ ഈ പേരും മുഖവും. ഓരോ മത്സരം കഴിയും തോറും ക്രിക്കറ്റ് ആരാധകരെ മികച്ച വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഈ ഇടം കയ്യൻ ബാറ്സ്‌മെൻ. 

ബിഗ് ബാഷിലെ ഏഴാം സീസണിൽ ജോർജ് ബെയ്ലി നയിക്കുന്ന ഹൊബാർട് ഹറികെയ്ൻസ് ടീമിന് വേണ്ടിയാണ് ഷോർട് കളിക്കുന്നത്. ഈ വർഷത്തെ ബിഗ് ബാഷിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളുടെ പട്ടികയിൽ ഷോർട് ഒന്നാം സ്ഥാനത്ത് എത്തി കഴിഞ്ഞു. 

രണ്ട് മത്സരങ്ങളിൽ തൊണ്ണൂറുകളിൽ വീണു പോയെങ്കിലും ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തിൽ സിക്സ് പറത്തി സെഞ്ചുറി നേടി താരം. ബ്രെൻഡൺ മക്കല്ലം നയിക്കുന്ന ബ്രിസ്ബൻ ഹീറ്റ് ടീമിനെതിരെ വെറും 69 പന്തിൽ നിന്നും 8 ഫോറും 8 സിക്സും അടക്കം പുറത്താവാതെ 122 റൺസാണ് ഷോർട് നേടിയത് 

ഈ വർഷത്തെ ബിഗ് ബാഷിലെ ഷോർട്ടിന്റെ പ്രകടന മികവ് ഇങ്ങനെ 

6 ഇന്നിംഗ്സ് 

406 റൺസ് 

81.20 ആവറേജ് 

159.84 Strike Rate 

35 ഫോർ 

20 സിക്സ് 

ഈ വർഷം ഏറ്റവും കൂടുതൽ സിക്സ് നേടിയ താരവും ഷോർട് തന്നെ. കഴിഞ്ഞ നാല് മത്സരങ്ങൾ ഷോർട്ടിന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ഹൊബാർട് തുടർച്ചയായി ജയിച്ചിരുന്നു. നിലവിലെ പ്രകടനങ്ങൾ ഓസ്‌ട്രേലിയൻ ടീമിലേക്കുള്ള സാധ്യതകൾക്കും വഴിയൊരുക്കിയാൽ അത്ഭുതപ്പെടാനില്ല. ഈ വർഷം നടക്കാൻ പോവുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏതെങ്കിലും ടീം ഷോർട്ടിനെ നേടാൻ ശ്രമിച്ചാൽ കൂടുതൽ വെടിക്കെട്ട് നമ്മുക്ക് വരും മാസങ്ങളിൽ ഈ ഇരുപത്തിയേഴുകാരനിൽ നിന്നും കാണാം 

Advertisements

Get real time updates directly on you device, subscribe now.

Leave a Reply