Skip to content

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി രോഹിത് ശർമ്മ

ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വാന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 2 സിക്സ് നേടിയതോടെയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : IPL )

മത്സരത്തിൽ എട്ട് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തിയ മുംബൈ ഇന്ത്യൻസ് നിർണായകമായ രണ്ട് പോയിന്റുകൾ സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിലാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 25 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ യുവതാരം ഇഷാൻ കിഷനാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ പോയിന്റ് ടേബിളിൽ കൊൽക്കത്തയ്ക്ക് പുറകിൽ അഞ്ചാം സ്ഥാനത്തെത്താൻ മുംബൈയ്ക്ക് സാധിച്ചു.

( Picture Source : IPL )

മത്സരത്തിൽ നേടിയ രണ്ട് സിക്സോടെ ടി20 ക്രിക്കറ്റിൽ 400 സിക്സെന്ന നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടു. ടി20 ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററും ആദ്യ ഏഷ്യൻ ബാറ്ററുമാണ് രോഹിത് ശർമ്മ.

( Picture Source : IPL )

ആറ് ബാറ്റർമാർ മാത്രമാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ 400 ലധികം സിക്സ് നേടിയിട്ടുള്ളത്. 1042 സിക്സ് നേടിയ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ, 758 റൺസ് നേടിയ പൊള്ളാർഡ്, 510 സിക്സ് നേടിയ ആന്ദ്രേ റസ്സൽ, 485 സിക്സ് നേടിയ മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം, 467 സിക്സ് നേടിയിട്ടുള്ള മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്സൻ, 434 സിക്സ് നേടിയിട്ടുള്ള എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : IPL )