Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.

( Picture Source : Twitter / IPL )

25 പന്തിൽ 5 ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 50 റൺസ് നേടിയ ഇഷാൻ കിഷനാണ് മുംബൈ ഇന്ത്യൻസിന് അനായാസ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 പന്തിൽ 22 റൺസ് നേടി.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ നാലോവറിൽ 14 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നേഥൻ കോൾട്ടർനൈൽ, നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷം, നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരാണ് തകർത്തത്. നാല് ബാറ്റർമാർ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ രണ്ടക്കം കടന്നത്. ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോർ കൂടിയാണിത്.

( Picture Source : Twitter / IPL )

വിജയത്തോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളെ പിന്നിലാക്കി മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തെത്തി. ഒക്ടോബർ എട്ടിന് അബുദാബിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )