Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ഇതിനുപുറകെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഡൽഹിയ്ക്ക് സാധിച്ചിരുന്നു.

( Picture Source : Twitter / IPL )

സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഡൽഹിയുടെ രണ്ടാം വിജയമാണിത്. നേരത്തെ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചിട്ടുണ്ട്. സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് മത്സരങ്ങളിലും പന്തും കൂട്ടരും വിജയിച്ചിരുന്നു. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഒരു സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും രണ്ട് മത്സരങ്ങളിൽ പരാജയപെടുത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

( Picture Source : Twitter / IPL )

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിലാണ് ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. 35 പന്തിൽ 39 റൺസ് നേടിയ ഓപ്പണർ ശിഖാർ ധവാനും 18 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ ഹെറ്റ്മയറുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.

( Picture Source : Twitter / IPL )

13 മത്സരങ്ങളിൽ നിന്നും 10 വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. സീസണിൽ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കെതിരെ മാത്രമാണ് ഡൽഹി ക്യാപിറ്റൽസ് പരാജയപെട്ടിട്ടുള്ളത്.

( Picture Source : Twitter / IPL )

13 മത്സരങ്ങളിൽ നിന്നും 501 റൺസ് നേടിയ ശിഖാർ ധവാനാണ് സീസണിൽ ഡൽഹിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിരിക്കുന്നത്. 22 വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ ആവേശ് ഖാനാണ് സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. ഒക്ടോബർ എട്ടിന് വിരാട് കോഹ്ലി നയിക്കുന്ന ആർ സി ബിയ്ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

( Picture Source : Twitter / IPL )