Skip to content

2018 ൽ ഇന്ത്യക്ക് പുതിയ വിദേശ പരമ്പര പ്രഖ്യാപിച്ച് ബി സി സി ഐ 

2018 ൽ  ഇന്ത്യക്ക് പുതിയ വിദേശ പരമ്പര . ജൂണിൽ അയർലാണ്ടിന് എതിരെ 2 ടി20 മത്സരങ്ങൾ ഇന്ത്യ കളിക്കും . ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ജൂൺ 27 നും 29 നും ആണ് മത്സരങ്ങൾ നടക്കുക . 

ഇതിനു മുൻപ് 2007 ൽ ബെൽഫെസ്റ്റിൽ വെച്ചാണ് ഇന്ത്യ അയർലൻഡിൽ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം കളിച്ചത് . ഇതിനു മുൻപ് ഒരേയൊരു തവണ മാത്രമാണ് ടി20 ഏറ്റുമുട്ടിയിട്ടുള്ളത് . 

അയർലാൻഡിലെ രണ്ട് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ 3 ടി20 യും 3 ഏകദിനവും 5 ടെസ്റ്റ് മത്സരവും കളിക്കും . ജൂലൈ 3 നാണ് ആദ്യ ടി20 മത്സരം . ഓഗസ്റ്റ് 1 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.