ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്, സഞ്ജയ് മഞ്ജരേക്കർ

ഐ പി എൽ 2021 രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് നായകൻ ഓയിൻ മോർഗനാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവാണ് മോർഗന്റെ കീഴിൽ കൊൽക്കത്ത നടത്തിയത്. രണ്ടാം പകുതിയിൽ കളിച്ച ആറിൽ നാല് മത്സരങ്ങളിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു.

( Picture Source : Twitter / IPL )

രണ്ടാം പകുതിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടും പഞ്ചാബ് കിങ്‌സിനോടും മാത്രമാണ് കെ കെ ആർ പരാജയപെട്ടത്. ൽ. ടീം തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നുവെങ്കിലും മോശം പ്രകടനമാണ് ബാറ്റ്‌സ്മാൻ എന്ന നിലയിൽ മോർഗൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 13 മത്സരങ്ങളിൽ നിന്നും 11.10 ശരാശരിയിൽ 111 റൺസ് നേടുവാൻ മാത്രമേ മോർഗന് സാധിച്ചിട്ടുള്ളൂ.

( Picture Source : Twitter / IPL )

” മോർഗന്റെ കാര്യം നോക്കിയാൽ അവൻ ടീമുമായി ഒത്തിണങ്ങി കഴിഞ്ഞു. വലിയ പിന്തുണ ടീം മാനേജ്മെന്റ് അവന് നൽകുന്നുണ്ട്. ഐ പി എൽ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്. അവന്റെ ക്യാപ്റ്റൻ വളരെ മികച്ചതാണ്. ക്യാപ്റ്റൻസിയും വ്യക്തിത്വവും കണക്കിലെടുത്താണ് അവൻ ടീമിൽ നിന്നും ഒഴിവാക്കപെടാത്തത്. അവന്റെ ബാറ്റിങ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ മോർഗൻ ഫോമിലെത്തുമെന്ന് കെ കെ ആർ പ്രതീക്ഷിക്കുന്നുണ്ടാകും. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

( Picture Source : Twitter / IPL )

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആറ് വിക്കറ്റിന് കൊൽക്കത്ത വിജയിച്ചിരുന്നു. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിലാണ് കെ കെ ആർ മറികടന്നത്. 51 പന്തിൽ 57 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

സീസണിലെ കൊൽക്കത്തയുടെ ആറാം വിജയമാണിത്. 13 മത്സരങ്ങളിൽ നിന്നും 12 പോയിന്റോടെ നിലവിൽ നാലാം സ്ഥാനത്താണ് കെ കെ ആർ.

( Picture Source : Twitter / IPL )