Skip to content

ഐ പി എൽ 2021, പഞ്ചാബിനെ പരാജയപെടുത്തി പ്ലേയോഫ് യോഗ്യത നേടി കോഹ്ലിപ്പട

ഐ പി എൽ പതിനാലാം സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് പരാജയപെടുത്തിയാണ് ആർ സി ബി പ്ലേയോഫ് യോഗ്യത ഉറപ്പിച്ചത്. സീസണിലെ ആർ സി ബി യുടെ എട്ടാം വിജയമാണിത്.

( Picture Source : Twitter / IPL )

മത്സരത്തിൽ ആർ സി ബി ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്‌സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 158 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 42 പന്തിൽ 57 റൺസ് നേടിയ മായങ്ക് അഗർവാളും 39 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. ആർ സി ബി യ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹാൽ നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

( Picture Source : Twitter / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 33 പന്തിൽ 3 ഫോറും നാല് സിക്സും ഉൾപ്പെടെ 57 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. ദേവ്ദത് പടിക്കൽ 38 പന്തിൽ 40 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 25 റൺസും ഡിവില്ലിയേഴ്സ് 23 റൺസും നേടി പുറത്തായി. നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോസസ് ഹെന്രിക്സാണ് പഞ്ചാബ് ബൗളർമാരിൽ തിളങ്ങിയത്. ഷാമി 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

( Picture Source : Twitter / IPL )

ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസുമാണ് ആർ സി ബി യ്ക്ക് മുൻപ് പ്ലേയോഫ് ഉറപ്പിച്ച ആദ്യ ടീമുകൾ. മത്സരത്തിലെ പരാജയത്തോടെ പഞ്ചാബിന്റെ പ്ലേയോഫ് മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചു.

( Picture Source : Twitter / IPL )