Skip to content

സ്നിക്കോയിൽ സ്പൈക്ക് കാണിച്ചിട്ടും നോട്ട് ഔട്ട് വിധിച്ച് തേർഡ് അമ്പയർ ;  അമ്പയറോട് കയർത്ത് രാഹുൽ

പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ഇന്നിംഗ്സ് 9 ഓവർ പിന്നിപ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 67 റൺസ് നേടിയിട്ടുണ്ട്. 31 പന്തിൽ നിന്ന് പടിക്കൽ 37 റൺസും 23 പന്തിൽ നിന്ന് കോഹ്ലി 25 റൺസും നേടിയിട്ടുണ്ട്.

അതേസമയം മത്സരത്തിൽ പടിക്കലിന്റെ ക്യാച്ചുമായി ബന്ധപ്പെട്ട് വിവാദമുയരുകയാണ്. സംഭവം ഇങ്ങനെ… എട്ടാം ഓവറിലെ മൂന്നാം പന്തിൽ ബിഷ്നോയ്ക്കെതിരെ റിവേഴ്‌സ് ഷോട്ട് കളിച്ച പടിക്കലിന് വിജയകരമായി പൂർത്തിയാക്കാനായില്ല. വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിൽ എത്തുകയായിരുന്നു. പടിക്കലിന്റെ ബാറ്റിൽ ഉരസിയെന്ന് സംശയിച്ച പഞ്ചാബ് അപ്പീൽ ചെയ്യുകയും ചെയ്തു. എന്നാൽ അമ്പയർ നോട്ട് ഔട്ട് വിധിച്ചു. ഇതോടെ രാഹുൽ റിവ്യൂവിന് നൽകി.

https://twitter.com/cricbuzz/status/1444613884631863304?s=19

തേർഡ് അമ്പയറുടെ പരിശോധനയിൽ സ്‌നിക്കോയിൽ ഗ്ലൗവിൽ എത്തുന്ന ഭാഗത്ത് സ്പൈക്ക് കാണിച്ചു. ഇതോടെ ഔട്ട് വിധികുമെന്ന് കരുതിയ ഇടത്താണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ട് തേർഡ് അമ്പയർ ഓണ് ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ട് ഔട്ട് വിധിച്ചത്. ഇതോടെ രോഷാകുലനായ രാഹുൽ അമ്പയറോട് കയർക്കുകയായിരുന്നു. ഏറെ നേരം ഇക്കാര്യത്തിൽ അമ്പയറോട് രാഹുൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. 

https://twitter.com/CricCrazyJohns/status/1444613276445200392?s=19

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഇല്ലാതെയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. പഞ്ചാബ് നിരയില്‍ പരുക്കേറ്റ ഫാബിന്‍ അലന് പകരം ഹര്‍പ്രീത് ബ്രാറും ദീപക് ഹൂഡയ്ക്ക് പകരം സറഫറാസ് ഖാനും എല്ലിസിന് പകരം മോയ്സസ് ഹെന്‍റിക്യുസും ടീമിലെത്തി.

https://twitter.com/mZbharatt/status/1444615801349177348?s=19

https://twitter.com/Insidercricket1/status/1444618579844816897?s=19

ജയത്തോടെ പ്ലേഓഫ് സാധ്യത ഉറപ്പിക്കാനുറച്ചാകും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയങ്ങളും നാല് തോല്‍വികളുമായി 14 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. രണ്ട് പോയിന്റുകള്‍ കൂടി നേടാനായാല്‍ പ്ലേ ഓഫ് സാധ്യത ഏറെകുറെ ഉറപ്പുവരുത്താനാകും.

https://twitter.com/man4_cricket/status/1444613690213371907?s=19