Skip to content

വീണ്ടും ഒരോവറിൽ 3 വിക്കറ്റുമായി ഹർഷൽ പട്ടേൽ! ഇത്തവണ ഹാട്രിക്ക് നഷ്ട്ടമായത് തലനാരിഴയ്ക്ക് : വീഡിയോ

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ഓപ്പണിങ്ങിൽ ലഭിച്ച മികച്ച തുടക്കം പിന്നാലെ വന്നവർക്ക് മുതലക്കാനാവാത്തതാണ് രാജസ്ഥാനെ വലച്ചത്.

തുടക്കം മുതൽ തന്നെ അറ്റാക്കിങ് ചെയ്ത് കളിച്ച ഓപ്പണിങ് സഖ്യത്തിന്റെ മികവിലാണ് രാജസ്ഥാൻ ഭേദപ്പെട്ട സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ യശ്വസി ജയ്സ്വാൾ (22 പന്തിൽ 31), എവിൻ ലൂയിസ് (37 പന്തിൽ 58) എന്നിവർ ചേർന്ന് 77 റൺസെടുത്തു. രാജസ്ഥാൻ ജഴ്സിയിൽ ലൂയിസിന്റെ ആദ്യ അർധസെഞ്ചുറിയാണിത്.

ഒമ്പതാം ഓവറിൽ ഡാൻ ക്രിസ്റ്റ്യനാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. ആദ്യ പത്ത് ഓവറിൽ 91 റൺസെടുത്ത രാജസ്ഥാന്, അവസാന 60 പന്തിൽ 58 റൺസു മാത്രമാണ് ബാംഗ്ലൂർ വിട്ടുകൊടുത്തത്.
സഞ്ജു സാംസൺ (19), മഹിപാൽ ലോംറോർ (3), ലിയാം ലിവിങ്സ്റ്റൺ (6), രാഹുൽ തെവാത്തിയ (2), റിയാൻ പരാഗ് (9), ക്രിസ് മോറിസ് (14), ചേതൻ സകരിയ (2), കാർത്തിക് ത്യാഗി (1*) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ ബാറ്റർമാരുടെ സ്കോറുകൾ.

ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ ഇത്തവണയും വിക്കറ്റ് വേട്ട തുടർന്നിരുന്നു. അവസാന ഓവറിൽ 3 വിക്കറ്റാണ് വീഴ്ത്തിയത്. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നഷ്ട്ടമാക്കുകയായിരുന്നു. വിക്കറ്റ് വേട്ടക്കാരിൽ 11 ഇന്നിങ്സിൽ നിന്ന് 26 വിക്കറ്റുമായി ഹർഷൽ പട്ടേൽ തന്നെയാണ് മുമ്പിൽ.

https://twitter.com/Insidercricket1/status/1443266297115004929?s=19

യുസ്‌വേന്ദ്ര ചെഹൽ, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടും ഡാൻ ക്രിസ്റ്റ്യൻ, ജോർജ് ഗാർട്ടൻ എന്നിവർ ഓരോ വിക്കറ്റും നേടി. പോയിന്റ് പട്ടികയിൽ യഥാക്രമം മൂന്നും ഏഴും സ്ഥാനത്താണ് ബാംഗ്ലൂരും രാജസ്ഥാനും. പ്ലേ ഓഫ് സാധ്യത നഷ്ടപ്പെടാതിരിക്കാൻ രാജസ്ഥാന് ഇന്നു വിജയം അനിവാര്യമാണ്. പത്തു മത്സരങ്ങളിൽനിന്നു നാലു വിജയത്തോടെ എട്ടു പോയിന്റാണ് അവർക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആർസിബിക്ക് 12 പോയിന്റുണ്ട്.