Skip to content

ഫിഫ്റ്റി നേടി ഗംഭീറും യുവരാജ് സിങും റെയ്ന നിരാശപ്പെടുത്തി 

മുസ്താക് അലി ടൂർണമെന്റിൽ യുവരാജ് സിങിനും ഗൗതം ഗംഭീറിനും ഫിഫ്റ്റി . ഇരുവരുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം യുവരാജിനൊപ്പം ആയിരുന്നു . 2 റൺസിന്റെ ആവേശകരമായ വിജയമാണ് പഞ്ചാബ് നേടിയത് . 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി . യുവരാജ് 40 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു . വോഹ്റ 50 പന്തിൽ 74 റൺസും മന്ദീപ്‌ സിങ് 18 പന്തിൽ 27 റൺസ് നേടി .

തുടർന്ന് ബാറ്റിങിന് ഇറങ്ങിയ ഡൽഹിയെ 54 പന്തിൽ നിന്നും 66 റൺസ് നേടിയ ഗംഭീർ വിജയത്തിലേക്ക് നയിച്ചെങ്കിലും 19 ആം ഓവറിൽ ഗംഭീർ പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം നിലച്ചു . ഡൽഹിക്ക് വേണ്ടി പന്ത് 25 പന്തിൽ 38 റൺസ് നേടി .

മറ്റൊരു മത്സരത്തിൽ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിങിന്റെ പിൻബലത്തിൽ തമിഴ് നാട് കേരളത്തെ 35 റൺസിന് പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത തമിഴ് നാട് 38 പന്തിൽ 71 റൺസ് നേടിയ കാർത്തികിന്റെ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 184 റൺസ് നേടി . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 149 റൺസ് നേടാനെ കഴിഞ്ഞുള്ളു . സച്ചിൻ ബേബി 44 പന്തിൽ 55 റൺസും സൽമാൻ നിസാർ 25 പന്തിൽ 38 റൺസും നേടി . 

രാജസ്ഥാനെതിരായ മത്സരത്തിൽ ഉത്തർ പ്രദേശ് ക്യാപ്റ്റൻ റെയ്ന വീണ്ടും നിരാശപ്പെടുത്തി . 15 പന്തിൽ 13 റൺസ് നേടി റെയ്ന പുറത്തായി . മത്സരത്തിൽ രാജസ്ഥാൻ 4 വിക്കറ്റിന് വിജയിച്ചു .