ഡ്രസിങ് റൂമിൽ കോഹ്‌ലിയുടെ അഗ്രസ്സിവ് ആഘോഷം അനുകരിക്കുന്ന ഡിവില്ലിയേഴ്‌സ് : ആരാധകരിൽ ചിരിപ്പടർത്തി ആർസിബി പങ്കുവെച്ച വീഡിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ആം സീസണിന്റെ  രണ്ടാം പാദത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഇന്നലെ നടന്ന നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നാണംകെട്ട തോല്‍വി. 54 റൺസ് വഴങ്ങിയ മുംബൈയുടെ ഇത് തുടർച്ചയായ മൂന്നാം തോല്വിയാണ്.
ദുബായിയില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.1 ഓവറില്‍ വെറും 111 ണ്‍സിന് പുറത്തായി.

ഹാട്രിക്ക് നേട്ടവുമായി ബൗളിങ്ങിൽ തിളങ്ങിയ ഹര്‍ഷല്‍ പട്ടേല്‍, ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കു മുന്നില്‍ മുംബൈ മുട്ടുമടക്കുകയായിരുന്നു. ടി20 ക്രിക്കറ്റില്‍ 10000 റൺസ്  നാഴികക്കല്ല് പിന്നിട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

166 റണ്‍സ് തേടിയിറങ്ങിയ മുംബൈയ്ക്കു മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് നൽകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച ബാറ്റിങ് ലൈനപ്പ് ഉള്ള മുംബൈ ലഭിച്ച മികച്ച തുടക്കം മുതലാക്കി അനായാസം വിജയത്തിലേക്ക് കയറുമെന്ന് കരുതിയെങ്കിലും മധ്യഓവറുകളില്‍ തുടരെ വിക്കറ്റ് വീണതോടെ മുംബൈ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.

28 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ രോഹിതിനും 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികള്‍ സഹിതം 24 റണ്‍സ് നേടിയ ഡി കോക്കിനും ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. തകർപ്പൻ വിജയത്തിന് ശേഷം  ആർസിബി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, വീഡിയോയിൽ ഡിവില്ലിയേഴ്‌സ് കോഹ്ലിയുടെ അഗ്രസ്സിവ് വിക്കറ്റ് ആഘോഷം അനുകരിക്കുന്നതാണ് ആരാധകരെ വീഡിയോയിലേക്ക് ആകർഷിച്ചത്.

മത്സരശേഷം ഡ്രസിങ് റൂമിൽ സഹതാരങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ഈ രംഗങ്ങൾ. കോഹ്ലിയുടെ നേർക്ക് പോകുന്ന ഡിവില്ലിയേഴ്‌സ് എന്തോ തമാശ പറഞ്ഞുകൊണ്ട് കെട്ടിപിടിക്കുകയും പിന്നാലെയാണ് കോഹ്ലിയുടെ വിക്കറ്റ് ആഘോഷം ഡിവില്ലിയേഴ്‌സ് അനുകരിച്ചത്. കോഹ്‌ലിയുടെ ശൈലിയിൽ ‘ശാന്തമായി ഇരിക്കൂ, ഒരു മത്സരം മാത്രമാണ് കഴിഞ്ഞത് എന്നും പറയുന്നുണ്ട്’