Skip to content

‘എന്തുകൊണ്ടാണ് അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’  : വീരേന്ദർ സെവാഗ്

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ അവഗണിച്ചതിന് ദേശീയ സെലക്ടർമാരെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്ബസ് ലൈവിൽ സംസാരിക്കുമ്പോഴായിരുന്നു സെവാഗ് ചാഹലിന് പിന്തുണയുമായി എത്തിയത്, ചാഹൽ ഒരു സ്മാർട്ട് ടി20 ബൗളറാണെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.  അതിനാൽ അദ്ദേഹത്തെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് സെലക്ടർമാർ വിശദീകരണം നൽകണം.  ബാംഗ്ലൂരിന്റെ ലെഗ് സ്പിന്നർ ഒരു ടി20 ടീമിന്റെ മുതൽകൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ചാഹലും പണ്ട് മുതൽ തന്നെ നന്നായി പന്തെറിഞ്ഞിരുന്നു.  എന്തുകൊണ്ടാണ് അദ്ദേഹത്തെ ടി 20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  സെലക്ട്ർമാർ വിശദീകരണം നൽകണം.  രാഹുൽ ചഹാർ ശ്രീലങ്കയിൽ അസാധാരണമായി പന്തെറിഞ്ഞത് പോലെയല്ല ഇത്.  ചാഹൽ ബൗളിംഗ് ചെയ്യുന്ന രീതി, ടി20 ക്രിക്കറ്റിലെ ഏത് വശത്തിനും അദ്ദേഹം ഒരു മുതൽക്കൂട്ടാകും.” – സെവാഗ് പറഞ്ഞു.

അതേസമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ വഴിത്തിരിവായത് ചാഹലിന്റെയും മാക്സ്വെല്ലിന്റെയും മിഡിൽ ഓവറുകളിലെ സ്പെൽ ആണെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
” ഈ ഫോർമാറ്റിൽ എങ്ങനെ പന്തെറിയാമെന്നും വിക്കറ്റുകൾ എങ്ങനെ എടുക്കണമെന്നും അവനറിയാം.  (ഗ്ലെൻ) മാക്സ്വെല്ലും (യുസ്വേന്ദ്ര) ചാഹലും ചേർന്നാണ് ഇന്ന് കളിയുടെ ഗതി തിരിച്ചത്.  മധ്യനിരയിൽ അവർ വിക്കറ്റുകൾ വീഴ്ത്തി, അത് വഴിത്തിരിവിലേക്ക് നയിച്ചു, ” – സേവാഗ് പറഞ്ഞു.

മുംബൈക്കെതിരെ 4 ഓവർ എറിഞ്ഞ ചാഹൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. വെറും 11 റൺസ് വഴങ്ങി ഡീകോക്, ഇഷാൻ കിഷൻ ഉൾപ്പെടെ 3 വിക്കറ്റ് വീഴ്ത്തി. അതേസമയം മാക്‌സ്വെൽ 4 ഓവറിൽ 23 റൺസ് വിട്ടുനൽകി 2 വിക്കറ്റ് വീഴ്ത്തി തന്റെ ഭാഗം ഭംഗിയായി പൂർത്തിയാക്കി. ബാറ്റിങ്ങിലും ഉജ്ജ്വല പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ പുറത്തെടുത്തത്. 37 പന്തിൽ നിന്ന് 56 റൺസ് നേടിയിരുന്നു.

അതേസമയം ആശിഷ് നെഹ്റയും ചാഹലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ടി20 ലോകകപ്പ് ടീമിൽ നിന്ന് ചാഹലിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട്, നെഹ്‌റ പറഞ്ഞു, ലോകക്കപ്പ് ടീമിൽ തിരഞ്ഞെടുക്കാതിരിക്കാൻ  ആർ‌സി‌ബി സ്പിന്നർ അത്ര മോശമായി ഒന്നും ചെയ്തിട്ടില്ല, ലോകക്കപ്പ് പോലുള്ള വലിയ ടൂർണമെന്റിൽ പരിചയസമ്പന്നരായ താരങ്ങൾക്കാണ് താൻ മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാക്കിയുള്ള സീസണിലെ മത്സരങ്ങളിൽ മികച്ച പ്രകടനം തുടരുകയും ഭാവി അവസരങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ചാഹലിന്റെ മുമ്പിലുള്ളതെന്നും ആദ്ദേഹം പറഞ്ഞു.