Skip to content

ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ്, നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിലും തന്റെ മോശം പ്രകടനത്തിലും നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മുംബൈ 54 റൺസിന് പരാജയപെട്ട മത്സരത്തിൽ 9 റൺ നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഈ സീസണിലും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല. മത്സരശേഷം ഇഷാൻ കിഷൻ വളരെയധികം നിരാശപെട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട കോഹ്ലി യുവതാരത്തിനരിലെത്തുകയും തോളിൽ കയ്യിട്ട് സംസാരിച്ചുകൊണ്ട് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

( Picture Source : Twitter / IPL )

കഴിഞ്ഞ സീസണിൽ 500 ലധികം റൺസ് മുംബൈയ്ക്കായി നേടിയ ഇഷാൻ കിഷൻ ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്നും 107 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. യു എ ഇയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരിലൊരാളാണ് ഇഷാൻ കിഷൻ. അതുകൊണ്ട് തന്നെ ഇഷാൻ കിഷൻ ആത്മവിശ്വാസം വീണ്ടെടുത്ത് ഫോമിൽ തിരിച്ചെത്തേണ്ടത് ഇന്ത്യൻ ടീമിനും നിർണായകമാണ്.

( Picture Source : Twitter / IPL )

ഇഷാൻ കിഷനെ കോഹ്ലി ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു. താൻ ആർ സി ബിയുടെ മാത്രം ക്യാപ്റ്റനല്ല ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണെന്ന് കോഹ്ലി തെളിയിക്കുകയും ചെയ്തു.

https://twitter.com/Kohliesque/status/1442193446022701056?s=19

മത്സരത്തിൽ 53 റൺസിനാണ് ആർ സി ബി വിജയിച്ചത്. 42 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 37 പന്തിൽ 56 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ മികവിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. 43 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 24 റൺസ് നേടിയ ഡീകോക്കും മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ രണ്ടക്കം കടന്നത്.

( Picture Source : Twitter / IPL )

ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ഹാർഷൽ പട്ടേൽ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാൽ, 2 വിക്കറ്റ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് മുംബൈ ഇന്ത്യൻസിനെ ചുരുക്കികെട്ടിയത്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിനെ ആർ സി ബി ഓൾ ഔട്ടാക്കുന്നത്.

( Picture Source : Twitter / IPL )