Skip to content

ഇന്ത്യൻ ടീമിന്റെ കാര്യവും നോക്കേണ്ടതുണ്ട്, ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷെയ്ൻ ബോണ്ട്

ഐ പി എൽ പതിനാലാം സീസൺ രണ്ടാം പകുതിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട്. രണ്ടാം പകുതിയിൽ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ലഭിച്ചിരിക്കുന്നത്.

( Picture Source : Twitter / IPL )

യു എ ഇ യിൽ നടക്കുന്ന രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ 20 റൺസിന് പരാജയപെട്ട മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയോട് 7 വിക്കറ്റിന് പരാജയപെട്ടിരുന്നു. വലിയ നെറ്റ് റൺറേറ്റ് വ്യത്യാസത്തിലാണ് രണ്ട് മത്സരത്തിലും മുംബൈ പരാജയപെട്ടത്. ഇതോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസിന് പുറകിൽ ആറാം സ്ഥാനത്തേക്ക് മുംബൈ ഇന്ത്യൻസ് പിന്തളളപെട്ടിരുന്നു. ഹാർദിക് പാണ്ഡ്യയുടെ അഭാവം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും പ്രകടമായിരുന്നു ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അത് മുതലാക്കുവാൻ മുംബൈയുടെ മധ്യനിരയ്ക്ക് സാധിച്ചില്ല. മത്സരശേഷം ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് കാരണം ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട് വെളിപ്പെടുത്തി.

( Picture Source : Twitter / IPL )

” നോക്കൂ ഹാർദിക് രോഹിത് ശർമ്മയെ പോലെ തന്നെ പരിശീലനം നടത്തുന്നുണ്ട്. അവൻ ഇന്നും പരിശീലനം നടത്തി ഉടനെ തന്നെ അവൻ ടീമിന് വേണ്ടി കളിക്കും. ഞങ്ങളുടെ ടീമിന്റെയും ഒപ്പം ഇന്ത്യൻ ടീമിന്റെയും ആവശ്യങ്ങൾ ഞങ്ങൾ ബാലൻസ് ചെയ്യേണ്ടതുണ്ട്. ഈ ഐ പി എൽ വിജയിക്കാൻ മാത്രമല്ല ഞങ്ങൾ ശ്രമിക്കുന്നത്, അതിനൊപ്പം ലോകകപ്പും നമ്മുടെ കൺമുൻപിലുണ്ട്. അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” ഷെയ്ൻ ബോണ്ട് പറഞ്ഞു.

( Picture Source : Twitter )

എന്നാൽ ഹാർദിക് പാണ്ഡ്യ കളിക്കാത്തത് ബിസിസിഐയുടെ നിർദ്ദേശം കൊണ്ടല്ലയെന്നും ഷെയ്ൻ ബോണ്ട് പറഞ്ഞു.

” ടീമിലെ പ്രധാന താരങ്ങളെ പരിപാലിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പാണ്ഡ്യയെ കളിക്കളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഞങ്ങളും തിരിച്ചെത്താൻ അവനും ആഗ്രഹിക്കുന്നുണ്ട്. അവനെ തിടുക്കത്തിൽ തിരിച്ചെത്തിക്കുകയും പരിക്ക് പറ്റി ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടപെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ശരിയായ കാര്യമാണ് ചെയ്യുന്നത്. അധികം വൈകാതെ തിരിച്ചെത്തി ഞങ്ങളെ പ്ലേയോഫിൽ പ്രവേശിപ്പിക്കാനും ടൂർണമെന്റ് വിജയിക്കാനും അവൻ സഹായിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” ഷെയ്ൻ ബോണ്ട് കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

സെപ്റ്റംബർ 26 ന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )