Skip to content

രഹാനെക്ക് പകരം രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി 

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ മൂന്നു ഫോർമാറ്റിലും കാഴ്ച്ച വെച്ച ബാറ്റ്സ്മാന്മാർ ആണ് രോഹിതും രഹാനെയും . ഇരുവരും ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് . ശ്രിലങ്കക്കെതിരായ ടെസ്റ്റ് സീരീസിൽ മികച്ച പ്രകടനം ആണ് രോഹിത് കാഴ്ച വെച്ചത് എന്നാൽ ഈയടുത്ത് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ രഹാനെക്ക് സാധിച്ചില്ല . എന്നിരുന്നാലും വിദേശത്തെ സാഹചര്യങ്ങളിൽ രോഹിതിനെക്കാൾ മികച്ച ബാറ്റ്‌സ്മാൻ ആണ് രഹാനെ . 

സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റിൽ ആദ്യ ഇലവനിൽ രഹാനെ ഉണ്ടാകുമെന്ന് എല്ലാരും കരുതിയിരുന്നു . എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കോഹ്ലി അവസരം നൽകിയത് രോഹിത് ശർമയ്ക്ക് ആയിരുന്നു . എന്നാൽ മറ്റ് ബാറ്റ്സ്മാന്മാരെ പോലെ രോഹിതും സൗത്താഫ്രിക്കൻ ബൗളർമാർക്ക് മുൻപിൽ പരാജയപ്പെട്ടു . 

72 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് രാഹാനെക്ക് പകരം രോഹിതിനെ ഉള്പെടുത്തിയത്തിന്റെ കാരണം കോഹ്ലി തുറന്നു പറഞ്ഞത് . 

ഇപ്പോഴത്തെ ഫോം കണക്കിൽ എടുത്താണ് രോഹിത് ശർമയ്ക്ക് അവസരം നൽകിയത് . ശ്രീലങ്കക്ക് എതിരെ നടന്ന ടെസ്റ്റ് സീരീസിൽ മികച്ച പ്രകടനമാണ് രോഹിത് നടത്തിയത് . കോഹ്ലി പറഞ്ഞു

മത്സരം തോറ്റെങ്കിലും ഭുവനെശ്വേർ കുമാർ ഹർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് ആൽമവിശ്വാസം പകർന്നിട്ടുണ്ട് . 13 ന് സെഞ്ചുറിയണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുയാകും ഇന്ത്യയുടെ ലക്ഷ്യം .