Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തം പേരിൽ കുറിച്ചത്.

( Picture Source : Twitter / IPL )

30 പന്തിൽ 33 റൺസ് നേടിയാണ് മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ 18 റൺസ് പിന്നിട്ടതോടെ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന തകർപ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തം പേരിൽ കുറിച്ചു.

( Picture Source : Twitter / IPL )

കൂടാതെ നാലാം ഓവറിലെ രണ്ടാം പന്തിൽ വരുൺ ചക്രവർത്തിയ്ക്കെതിരെ നേടിയ ബൗണ്ടറിയോടെ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 100 ഫോറും രോഹിത് ശർമ്മ പൂർത്തിയാക്കി. ഐ പി എല്ലിൽ ഒരു ടീമിനെതിരെ 100 ഫോർ നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. പഞ്ചാബിനെതിരെ 100 ഫോർ നേടിയ ശിഖാർ ധവാനാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്.

( Picture Source : Twitter / IPL )

പഞ്ചാബിനെതിരെ 943 റൺസും കൊൽക്കത്തയ്ക്കെതിരെ 915 റൺസും നേടിയിട്ടുള്ള സൺറൈസേഴ്സിന്റെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറാണ് ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ളത്. ഡൽഹിയ്ക്കെതിരെ 909 റൺസ് നേടിയിട്ടുള്ള കോഹ്ലി ഈ പട്ടികയിൽ നാലാമതുള്ളത്.

( Picture Source : Twitter / IPL )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 5,500 റൺസും രോഹിത് ശർമ്മ പിന്നിട്ടു. ഐ പി എല്ലിൽ 5500 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. 6081 റൺസ് നേടിയ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയും 5619 റൺസ് നേടിയ ശിഖാർ ധവാനുമാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter / IPL )