Skip to content

മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ രണ്ടാം പകുതിയിലെ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗയ്‌ഗ്വാദ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ഋതുരാജ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെ പിന്നിലാക്കിയാണ് ഈ നേട്ടം ഋതുരാജ് ഗയ്‌ഗ്വാദ് സ്വന്തമാക്കിയത്.

( Picture Source : Twitter / IPL )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് 20 റൺസിനാണ് വിജയിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടുവാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങി ഒരു ഘട്ടത്തിൽ 24 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ചെന്നൈ ഋതുരാജ് ഗയ്ഗ്വാദിന്റെ തകർപ്പൻ ഇന്നിങ്സാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. 41 പന്തിൽ ഫിഫ്റ്റി നേടിയ ഗയ്ഗ്വാദ് 58 പന്തിൽ 9 ഫോറും നാല് സിക്സുമടക്കം 88 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / IPL )

മത്സരത്തിലെ പ്രകടനത്തോടെ മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഋഷിരാജ് ഗയ്‌ഗ്വാദ് സ്വന്തമാക്കി. 2013 സീസണിലെ ആദ്യ ക്വാളിഫയറിൽ മുംബൈയ്ക്കെതിരെ 58 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ മൈക്കൽ ഹസിയുടെ റെക്കോർഡാണ് ഗയ്‌ഗ്വാദ് മറികടന്നത്.

( Picture Source : Twitter / IPL )

2010 ൽ പുറത്താകാതെ 83 റൺസും, 2013 ൽ പുറത്താകാതെ 82 റൺസും നേടിയ സുരേഷ് റെയ്‌നയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.

( Picture Source : Twitter / IPL )

യു എ ഇയിൽ ഗയ്‌ഗ്വാദിന്റെ തുടർച്ചയായ നാലാം ഫിഫ്റ്റിയാണിത്. നേരത്തെ യു എ ഇ യിൽ നടന്ന ഐ പി എൽ 2020 ലെ അവസാന മൂന്ന് മത്സരങ്ങളിലും ഗയ്‌ഗ്വാദ് ഫിഫ്റ്റി നേടിയിരുന്നു. ഐ പി എല്ലിൽ 14 മത്സരങ്ങളിൽ നിന്നും ഇതിനോടകം 44.36 ശരാശരിയിൽ 488 റൺസ് ഋതുരാജ് ഗയ്‌ഗ്വാദ് നേടിയിട്ടുണ്ട്‌. ഐ പി എല്ലിൽ ആദ്യ 14 ഇന്നിങ്സുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ഗയ്‌ഗ്വാദ്.

534 റൺസ് നേടിയ ഗൗതം ഗംഭീറും 492 റൺസ് നേടിയ രോഹിത് ശർമ്മയും മാത്രമാണ് ആദ്യ 14 ഇന്നിങ്സിൽ ഐ പി എല്ലിൽ ഗയ്‌ഗ്വാദിനേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter / IPL )