Skip to content

ആരാധകരെ ഞെട്ടിച്ച് വിരാട് കോഹ്ലി, ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു

ഈ ഐ പി എൽ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ആർ സി ബി ക്യാപ്റ്റനായുള്ള തന്റെ അവസാന സീസണായിരിക്കും ഇതെന്നും ആർ സി ബി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കോഹ്ലി പറഞ്ഞു. നേരത്തെ ഈ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി പറഞ്ഞിരുന്നു.

( Picture Source : Twitter / BCCI )

” ആർ സി ബി ക്യാപ്റ്റനായുള്ള എന്റെ അവസാന ഐ പി എല്ലാണിത്. എന്നാൽ എന്റെ അവസാന ഐ പി എൽ മത്സരം വരെ ആർ സി ബി പ്ലേയറായി ഞാൻ തുടരും. എന്റെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർ സി ബി ആരാധകർക്കും നന്ദി പറയുന്നു. ഇത് ചെറിയ ഇടവേള മാത്രമാണ് എം, എന്റെ യാത്രയുടെ അവസാനമല്ല” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / BCCI )

” ആർ സി ബിയിലെ കഴിവുറ്റ താരനിരയെ നയിക്കുകയെന്നത് വലിയൊരു യാത്ര തന്നെയായിരുന്നു. ഈ അവസരത്തിൽ ഈ ഫ്രാഞ്ചൈസിയുടെ വളർച്ചയിൽ പങ്കാളികളായ ടീം മാനേജ്‌മെന്റ്, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, പ്ലേയേഴ്സ് എന്നിവർക്ക് ഞാൻ നന്ദി പറയുന്നു. ഇതൊരിക്കലും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വളരെയധികം ആലോചിച്ച് ഈ ഫ്രാഞ്ചൈസിയുടെ നല്ലതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇത് ഞാൻ പല അവസരങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്, ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത് വരെ ഞാൻ ആർ സി ബിയ്ക്ക് വേണ്ടി മാത്രമേ കളിക്കൂ. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

2011 മുതൽ ഇതുവരെ 132 മത്സരങ്ങളിൽ കോഹ്ലി ബാംഗ്ലൂരിനെ നയിച്ചിട്ടുണ്ട്. 60 മത്സരങ്ങളിൽ ടീം വിജയിച്ചപ്പോൾ 65 മത്സരങ്ങളിൽ ടീം പരാജയപെട്ടു. ഒരിക്കൽ പോലും ഐ പി എൽ കിരീടം നേടുവാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുമില്ല.

( Picture Source : Twitter / BCCI )