Skip to content

ആഷസ് 4-0 ന് സ്വന്തമാക്കി ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 123 റൺസിനും തകർത്ത് ഓസ്ട്രേലിയ . അവസാന ദിനം 93-4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ട് 180 ന് പുറത്തായി . ക്യാപ്റ്റൻ ജോ റൂട്ട് പരിക്ക് പറ്റി പുറത്ത് പോയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി . കമ്മിൻസ് ആണ് മാൻ ഓഫ് ദി മാച്ച് . 

സിഡ്നി ടെസ്റ്റിലെ വിജയത്തോടെ ആഷസ് സീരീസ് 4-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി ഓസ്ട്രേലിയയുടെ 33 ആം ആഷസ് വിജയം ആണിത് . 

7 ഇന്നിങ്സിൽ നിന്നും 137.40 എന്ന ശരാശരിയിൽ 687 റൺസ് എടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആണ് മാൻ ഓഫ് ദി സീരീസ് . 3 സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും സ്മിത്ത് നേടി 


ടീമിലെ 4 ബൗളർമാരും ഈ സീരീസിൽ 20 വിക്കറ്റ് വീതം നേടി . സ്റ്റാർക്ക് (22) കമ്മിൻസ് ( 23) ഹേസൽവുഡ് (21) ലിയോൺ (21) . 


ഏകദിന പരമ്പര ഈ മാസം 14 ന് തുടങ്ങും .