Skip to content

‘ഫ്ലാറ്റ് വിക്കറ്റിൽ ഞങ്ങൾ അനായാസം റൺസ് നേടും’, ഓവൽ ടെസ്റ്റിന്റെ നാലാം ദിനം തന്നോട് സാം കറൻ പറഞ്ഞത് വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

കോവിഡ് ഭീതിയെ തുടർന്ന് മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2 – 1 അവസാനിക്കുകയായിരുന്നു. ഒരു മത്സരം അവശേഷിക്കുന്നതിനാൽ പരമ്പരയിലെ വിജയിയെ തീരുമാനിക്കാനും നിലവിൽ സാധിക്കില്ല. അടുത്ത വർഷം ഇന്ത്യ പരിമിത ഓവർ പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോൾ അവസാന മത്സരം കളിക്കുമെന്നും റിപ്പോർട്ടുണ്ട്.

മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. അഞ്ച് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കെയായിരുന്നു നിര്‍ണായകമായ അവസാന ടെസ്റ്റ് ഉപേക്ഷിച്ചത്. 

ഓവലിൽ നടന്ന നാലാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ അവിശ്വസനീയ വിജയം നേടിയായിരുന്നു ഇന്ത്യ 2 -1ന് പരമ്പരയിൽ മുന്നേറിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ബേർണ്സും ഹമീദും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ ഇംഗ്ലണ്ട് അനായാസം വിജയം നേടുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്നാണ് കോഹ്‌ലിയും കൂട്ടരും തിരിച്ചുവരവ് നടത്തിയത്.

ഓവൽ ടെസ്റ്റിന്റെ നാലാം ദിനം വൈകുന്നേരം, താക്കൂർ തന്റെ ഐപിഎൽ സഹതാരമായ സാം കറനുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തുകയുണ്ടായി.   വിക്കറ്റ് ഫ്ലാറ്റ് ആണെന്നും ഒരു വിക്കറ്റും നഷ്ടപ്പെടാതെ ഞങ്ങൾ 100 റൺസ് നേടുമെന്നും സാം കറൻ പറയുകയുണ്ടായി,
അപ്പോൾ ഞാൻ പറഞ്ഞു – ” വിഷമിക്കേണ്ട, ഞാൻ ബ്രെക്ക്ത്രൂ നേടും, നിങ്ങളുടെ അഞ്ച് വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെടും, ഞങ്ങൾ കളി ജയിക്കും!”.

ഏതായാലും താക്കൂറിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമാവുന്ന കാഴ്ചയാണ് അഞ്ചാം ദിനം കണ്ടത്. ഇംഗ്ലണ്ടിനായി 100 റൺസ് കൂട്ടിചേർത്ത ഓപ്പണിങ് കൂട്ടുകെട്ട്  ബേർണ്സിനെ പുറത്താക്കി താക്കൂറാണ് തകർത്തത്. ലഞ്ചിന് ശേഷം ഓവലിൽ കണ്ടത് ഇന്ത്യയുടെ മറ്റൊരു മുഖമായിരുന്നു. 2 ന് 120 നിലയിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ 4 വിക്കറ്റാണ് 147 റൺസ് നേടുന്നതിനിടെ വീഴ്ത്തിയത്. ബുംറ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ മറുഭാഗത്ത് പന്തെറിഞ്ഞ ജഡേജയും 2 വിക്കറ്റ് നേടി. ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ടിന്റെ വിക്കറ്റ് താക്കൂറായിരുന്നു നേടിയത്.