Skip to content

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ ചില താരങ്ങൾ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിട്ടുള്ളത്. ഈ ഒരു പോരായ്മ ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടിയാകില്ലയെന്നും അത് ടീമിന് ഗുണകരമാകുമെന്നും ഗംഭീർ പറഞ്ഞു. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ ഓപ്പണർ വെളിപ്പെടുത്തി.

( Picture Source : Twitter / BCCI )

” അധികം ക്രിക്കറ്റ് കളിക്കാത്ത താരങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സിലുള്ളത്. എന്നാൽ അത് ഒരു തരത്തിൽ അനുഗ്രഹമാണ്, കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിന്റെ സമ്മർദ്ദമോ തിരിച്ചുവരവ് നടത്തേണ്ട സമ്മർദ്ദമോ അവർക്കില്ല. ” ഗൗതം ഗംഭീർ പറഞ്ഞു.

യു എ ഇയിൽ നടക്കുന്ന ഐ പി എൽ രണ്ടാം പാദത്തിൽ മോശം തുടക്കം ലഭിച്ചാലും ചെന്നൈ സൂപ്പർ കിങ്സിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധികുമെന്നും കൂടാതെ ആദ്യ പാദത്തിൽ വാങ്കഡെയിൽ കൂടുതൽ മത്സരം കളിച്ചത് ടീമിന് ഗുണം ചെയ്യുമെന്നും ഗംഭീർ പറഞ്ഞു.

( Picture Source : Twitter / BCCI )

” മികച്ച പൊസിഷനിലാണ് അവരിപ്പോളുള്ളത്. മോശം തുടക്കം ലഭിച്ചാൽ പോലും അത് അധികം മാറ്റങ്ങൾ ഉണ്ടാക്കുകയില്ല. തുടക്കത്തിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപെട്ടാലും അവർക്ക് ടോപ്പ് ഫോറിൽ ഇടം പിടിക്കാനും യോഗ്യത നേടാനും സാധിക്കും. ”

” കൂടാതെ വാങ്കഡെയിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകൊണ്ടാണ് അവർ ഈ സാഹചര്യങ്ങളിലേക്ക് എത്തുന്നത്. വളരെ ബുദ്ധിമുട്ടേറിയ ഗ്രൗണ്ടാണ് വാങ്കഡയിലേത്. അത്തരത്തിലൊരു ടീമിനെ വെച്ചും മികച്ച പൊസിഷനിൽ എത്തിച്ചേരാൻ അവർക്ക് സാധിച്ചു, അതിന്റെ ആത്മവിശ്വാസം അവർക്കുണ്ടാകും. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

7 മത്സരങ്ങളിൽ 5 വിജയം നേടി 10 പോയിന്റോടെ പോയിന്റ് ടേബിളിൽ നിലവിൽ ഡൽഹി ക്യാപിറ്റൽസിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്‌സ്. സെപ്റ്റംബർ 19 ന് മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ പോരാട്ടം.

( Picture Source : Twitter / BCCI )