Skip to content

മെന്ററായി എം എസ് ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ മെന്ററായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ യുസ്വേന്ദ്ര ചഹാലിനെ ടീമിൽ നിന്നും ഒഴിവാക്കി.

( Picture Source : Twitter )

രോഹിത് ശർമ്മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. റിഷഭ് പന്ത്‌, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവ് ടീമിൽ ഇടംനേടിയപ്പോൾ സാൻഡ്ബൈ താരമായാണ് ശ്രേയസ് അയ്യരെ ഉൾപെടുത്തിയിരികുന്നത്, ഷാർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരാണ് ടീമിലെ മറ്റു റിസർവ് താരങ്ങൾ.

( Picture Source : Twitter )

രവിചന്ദ്രൻ അശ്വിനൊപ്പം, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്നതാണ് ടീമിലെ സ്പിൻ ബൗളിങ് നിര. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.

( Picture Source : Twitter )

ഒക്ടോബർ 17 ന് ഒമാനിലാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ഒക്ടോബർ 23 ന് ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിലെ സൂപ്പർ 12 പോരാട്ടം ആരംഭിക്കുന്നത്. ഒക്ടോബർ 24 ന് ദുബായിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ;

വിഎൻ കോഹ്ലി (c), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്‌ (wk), ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി

സ്റ്റാൻഡ്ബൈ താരങ്ങൾ ; ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ.

( Picture Source : Twitter )

പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് രണ്ടിലുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, വെസ്റ്റിൻഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. കൂടാതെ ഒന്നാം റൗണ്ടിൽ യോഗ്യത നേടുന്ന ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ്‌ ബിയിലെ രണ്ടാം സ്ഥാനക്കാരും സൂപ്പർ 12 പോരാട്ടത്തിൽ ഒന്നാം ഗ്രൂപ്പിൽ കളിക്കും. യോഗ്യത റൗണ്ടിൽ വിജയിക്കുന്ന ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും സൂപ്പർ 12 പോരാട്ടത്തിൽ രണ്ടാം ഗ്രൂപ്പിലായിരിക്കും കളിക്കുക.

നവംബർ 10 ന് അബുദാബിയിലാണ് ആദ്യ സെമിഫൈനൽ, നവംബർ 11 ന് ദുബായിലാണ് രണ്ടാം സെമിഫൈനൽ നടക്കുക. നവംബർ 14 ന് ദുബായിലാണ് ടൂർണമെന്റിലെ ഫൈനൽ പോരാട്ടം.

( Picture Source : Twitter )