Skip to content

സൗത്താഫ്രിക്കയിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ 

സൗത്താഫ്രിക്കയിലെ പിച്ചുകൾ ഏതൊരു ബാറ്റ്സ്മാനെയും വെള്ളം കുടിപ്പിക്കുന്നതാണ് . ആക്രമണം തന്നെയാണ് സൗത്താഫ്രിക്കൻ പിച്ചുകളിൽ പ്രതിരോധം . 

സൗത്താഫ്രിക്കയിൽ ഫിഫ്റ്റി നേടിയതോടെ ഹർദിക് പാണ്ഡ്യ ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്സ്മാന്മാരുടെ ലിസ്റ്റിൽ ഇടം നേടി . സെവാഗിന്റെ റെക്കോർഡിനു ഒപ്പമെത്തിയ  പാണ്ഡ്യക്ക് പക്ഷെ ധോണിയുടെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ല

സൗത്താഫ്രിക്കയിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ കാണാം .. 

6 . സൗരവ് ഗാംഗുലി 



57 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഗാംഗുലി ആണ് ഈ ലിസ്റ്റിൽ ആറാമത് . 66 റൺസ് ആ ഇന്നിങ്സിൽ ഗാംഗുലി നേടി . 

5. മുഹമ്മദ് അസ്റുദീൻ ( 57 ബോൾസ് ) 


4. സച്ചിൻ ടെണ്ടുൽക്കർ 


57 പന്തിൽ നിന്ന് തന്നെയാണ് സച്ചിനും സൗത്താഫ്രിക്കയിലേ തന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയത് . 155  റൺസ് സച്ചിൻ ആ ഇന്നിങ്സിൽ നേടി . 

3. വീരേന്ദർ സെവാഗ് 

46 പന്തിൽ നിന്നാണ് സെവാഗ് തന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി സൗത്താഫ്രിക്കയിൽ നേടിയത് .63 റൺസ് സെവാഗ് ആ ഇന്നിങ്സിൽ നേടി 

2. ഹർദിക് പാണ്ഡ്യ 


46 പന്തിൽ നിന്ന് തന്നെയാണ് പാണ്ഡ്യയും  ഫിഫ്റ്റി നേടിയത് . പാണ്ഡ്യയുടെ ബാറ്റിംങ് ആണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത് . എന്നാൽ അർഹിച്ച സെഞ്ചുറി 7 റൺസ് അകലെ പാണ്ഡ്യക്ക് നഷ്ട്ടമായി . 

1 . മഹേന്ദ്ര സിങ് ധോണി 

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ms ധോണിയാണ് സൗത്താഫ്രിക്കയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗതയേറിയ ടെസ്റ്റ് ഫിഫ്റ്റി നേടിയത് . 2010 ൽ സെഞ്ചുറിയനിൽ 40 പന്തിൽ നിന്ന് ധോണി ഫിഫ്റ്റി നേടി . 90 റൺസ് ആ ഇന്നിങ്സിൽ ധോണി നേടി 
Share the story