Skip to content

ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകർപ്പൻ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് ബുംറ പിന്നിട്ടത്.

( Picture Source : Twitter / BCCI )

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ 100 വിക്കറ്റുകൾ നേടുന്ന 23 ആം ബൗളറാണ് ജസ്പ്രീട് ബുംറ. വെറും 24 മത്സരങ്ങളിൽ നിന്നാണ് ബുംറ ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡ് ബുംറ സ്വന്തമാക്കി.

65 ആം ഓവറിലെ അഞ്ചാം പന്തിൽ ഒല്ലി പോപ്പിനെ പുറത്താക്കിയാണ് ടെസ്റ്റിൽ 100 വിക്കറ്റ് ബുംറ പൂർത്തിയാക്കിയത്. ബുംറയുടെ തകർപ്പൻ യോർക്കറിന് മറുപടി നൽകാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന് സാധിച്ചില്ല.

വീഡിയോ ;

https://twitter.com/SonySportsIndia/status/1434867662698401792?s=19

https://twitter.com/SonyLIV/status/1434867793606836234?s=19

25 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് നേടിയ കപിൽ ദേവിനെയാണ് ഈ നേട്ടത്തിൽ ബുംറ പിന്നിലാക്കിയത്. 28 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് നേടിയ ഇർഫാൻ പത്താൻ, 29 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമി എന്നിവരാണ് ഈ നേട്ടത്തിൽ ബുംറയ്ക്കും ഷാമിയ്ക്കും പുറകിലുള്ളത്.

( Picture Source : Twitter / BCCI )

2018 ലാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സിനെ പുറത്താക്കിയാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ട തുടങ്ങിയത്. ഏകദിന ക്രിക്കറ്റിൽ 67 മത്സരങ്ങളിൽ നിന്നും 108 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംറ, 49 ടി20 മത്സരങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി 59 വിക്കറ്റുകളും നേടിയിട്ടുണ്ട്‌.

( Picture Source : Twitter / BCCI )