Skip to content

ഇത് അതിരുവിട്ട കളി! വീണ്ടും ഗ്രൗണ്ടിൽ ആക്രമിച്ച് കയറി ജാർവോ ; ബെയർസ്റ്റോയെ ‘ഇടിച്ചിട്ട്’ ജാർവോയുടെ ബൗളിങ്

ലീഡ്സിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തകർച്ചയോടെ തുടക്കമിട്ട ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തി ഒലി പോപ്പും ജോണി ബെയർസ്റ്റോയും. അഞ്ചിന് 62 റൺസെന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ, പിരിയാത്ത ആറാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇരുവരും ഭേദപ്പെട്ട നിലയിലെത്തിച്ചു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 42 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പ് 38 റൺസോടെയും ബെയർസ്റ്റോ 34 റൺസോടെയും ക്രീസിൽ.

പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും 109 പന്തിൽ 77 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഒലീ പോപ്പ് 66 പന്തിൽ അഞ്ച് ഫോറുകളോടെ 38 റൺസെടുത്തിട്ടുണ്ട്. ബെയർസ്റ്റോ 63 പന്തിൽ ഏഴു ഫോറുകൾ സഹിതം 34 റൺസുമെടുത്തു. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 52 റൺസ് പിന്നിലാണ് ഇന്ത്യ. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 191 റൺസിനാണ് പുറത്തായത്.

ഓവലിലെ നാലാം ടെസ്റ്റ് മത്സരത്തിലും ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി ഡാനിയൽ ജാർവിസ് (ജാർവോ) എന്ന ആരാധകൻ. നേരെത്തെ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലും ലീഡ്സിലെ മൂന്നാം ടെസ്റ്റിലും ആരാധകരെ ചിരിപ്പിച്ച് ജാർവോ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഗ്രൗണ്ടിൽ എത്തിയിരുന്നു. ഇത്തവണ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിനിടെ ഗ്രൗണ്ടിൽ ഒലി പോപ്പും ബെയർസ്റ്റോയും ചെയ്യുന്ന സമയത്തായിരുന്നു ജാർവോയുടെ വരവ്. 33ആം ഓവറിലെ മൂന്നാം പന്ത് എറിയാൻ ഉമേഷ് യാദവ് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജാർവോ ഗ്രൗണ്ടിൽ ഓടിയെത്തിയത്.

ഇന്ത്യൻ ബൗളറുടെ റോളിലായിരുന്നു ജാർവോ ഇത്തവണ എത്തിയത്. കയ്യിൽ കരുതിയ ബോളുമായി പന്തെറിയാൻ നോൺ സ്‌ട്രൈക് എൻഡിലേക്ക് ഓടുകയും ചെയ്തു. എന്നാൽ ഓടുന്നതിനിടെ ബാലൻസ് ലഭിക്കാതെ ജാർവോ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ബെയ്‌ർസ്റ്റോയുടെ ദേഹത്ത് ഇടിച്ചത്  സംഭവം വഷളാക്കി.

https://twitter.com/virooting/status/1433755600345710600?s=19

ജാർവോ നോൺ സ്‌ട്രൈക് എൻഡിൽ എത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റുകയായിരുന്നു. നേരെത്തെലീഡ്സിൽ അതിക്രമിച്ച് കയറിയതിന് പിന്നാലെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത  വിലക്ക് ജാർവോയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ യോര്‍ക്ഷയറാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു ജാര്‍വോയ്ക് വിലക്കേര്‍പ്പെടുത്തിയത്.