Skip to content

ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്‌. തുടർച്ചയായ മൂന്ന് സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. പരമ്പരയിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന ഉമേഷ് യാദവാണ് റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയത്.

ഒന്നാം ദിനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 16 ആം ഓവറിലെ മൂന്നാം പന്തിലാണ് റൂട്ടിനെ ഉമേഷ് യാദവ് പുറത്താക്കിയത്. 25 പന്തിൽ 21 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. നേരത്തെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. പരമ്പരയിൽ ഇതിനോടകം തന്നെ 500 ലധികം റൺസും ഇംഗ്ലണ്ട് ക്യാപ്റ്റൻ നേടിയിരുന്നു. മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായാണ് ഉമേഷ് യാദവ് പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്.

വീഡിയോ ;

https://twitter.com/SonySportsIndia/status/1433482370649235474?t=FrLlxW7pfS–x9rUJoHdPg&s=19

നേരത്തെ ആദ്യ ഇന്നിങ്സിൽ 36 പന്തിൽ 57 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 96 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 191 റൺസ് നേടിയത്. വെറും 31 പന്തിൽ നിന്നായിരുന്നു താക്കൂർ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

( Picture Source : Twitter / BCCI )

മറ്റുള്ള ബാറ്റ്‌സ്മാന്മാർ ആർക്കും തന്നെ തിളങ്ങാൻ സാധിച്ചില്ല. പുജാര (4), അജിങ്ക്യ രഹാനെ (14), റിഷഭ് പന്ത്‌ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ രോഹിത് ശർമ്മ 11 റൺസും കെ എൽ രാഹുൽ 17 റൺസും നേടി പുറത്തായി. നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ 34 പന്തിൽ 10 റൺ നേടി പുറത്തായി.

( Picture Source : Twitter / BCCI )

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് നാല് വിക്കറ്റും റോബിൻസൺ മൂന്ന് വിക്കറ്റും ആൻഡേഴ്സൻ, ഓവർടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഓരോ മത്സരങ്ങൾ വീതം വിജയിച്ച ഇരുടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.

( Picture Source : Twitter / BCCI )