ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്.

ഒരു ഘട്ടത്തിൽ 127 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യ എട്ടാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത ഷാർദുൽ താക്കൂർ – ഉമേഷ് യാദവ് കൂട്ടുകെട്ടാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 31 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താക്കൂർ 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 57 റൺസ് നേടിയാണ് പുറത്തായത്. റോബിൻസനെതിരെ തകർപ്പൻ സിക്സ് പറത്തിയാണ് താക്കൂർ ഫിഫ്റ്റി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ താക്കൂറിന്റെ രണ്ടാം ഫിഫ്റ്റിയാണിത്.
വീഡിയോ കാണാം ;
https://twitter.com/SonySportsIndia/status/1433459420302774275?t=6T1nLQpLOCKe60zvk-XvGg&s=19
https://twitter.com/SonyLIV/status/1433459497289220096?t=l-mcDPBgspqXtzSt8Vg8EA&s=19
താക്കൂറിനെ കൂടാതെ 96 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ 27 ആം ഫിഫ്റ്റി നേടിയ കോഹ്ലിയെ റോബിൻനാണ് പുറത്താക്കിയത്.

47 പന്തിൽ 14 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, 31 പന്തിൽ 4 റൺസ് നേടിയ ചേതേശ്വർ പുജാര, 33 പന്തിൽ 9 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് എന്നിവർ വീണ്ടും നിരാശപ്പെടുത്തി. നാലാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജ 34 പന്തിൽ 10 റൺസ് മാത്രം നേടി പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് 55 റൺസ് വഴങ്ങി നാല് വിക്കറ്റും റോബിൻസൺ 38 റൺസ് വഴങ്ങി 3 വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ, ക്രെയ്ഗ് ഓവർടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
