Skip to content

അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തി കോഹ്ലി ; ഇതിലും വലിയ മണ്ടത്തരം ഉണ്ടോയെന്ന് ആരാധകർ

ഓവലിൽ ഇന്ന് ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ  നാലാം ടെസ്റ്റിലും സ്പിൻ ബൗളർ അശ്വിനെ ഉൾപ്പെടുത്താത്തത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ വൻ വിമർശങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.  സ്പിൻ ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതുള്ള അശ്വിനെ തഴഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി നാലാം മത്സരത്തിലും അശ്വിന് പുറത്തിരിക്കാനാണ് വിധി. അശ്വിനെ പതിവായി തഴയുന്നത് ഉചിതമായ നടപടിയല്ലെന്ന് വിമര്‍ശനം ശക്തമാണ്. ടോസിന് പിന്നാലെ സംസാരിക്കുന്നതിനിടെ അശ്വിനെ ഉൾപ്പെടുത്താത്തതിനുള്ള കാരണമായി കോഹ്ലി പറഞ്ഞത് ഇംഗ്ലണ്ട് നിരയിൽ 4 ഇടം കയ്യൻ ബാറ്റ്സ്മാന്മാർ ഉണ്ടെന്നും ഇത് ജഡേജയ്ക്ക് അനുയോജ്യമായ സാഹചര്യവുമെന്നായിരുന്നു.

അതേസമയം ഇടം കയ്യൻ ബാറ്റ്സ്മാന്മാർക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് 200 ഇടം കയ്യൻ ബാറ്റ്സ്മാരെ പുറത്താക്കിയ ആദ്യ ബൗളർ എന്ന നേട്ടം അശ്വിൻ കൈവരിച്ചത്. കഴിഞ്ഞ 5 വർഷത്തിൽ ഓവലിലെ സ്പിൻ ബൗളർമാരുടെ ആവറേജ് 29.38 ആണ്. ഏറ്റവുമൊടുവില്‍ ഇവിടെ നടന്ന അഞ്ച് ടെസ്റ്റുകളില്‍നിന്ന് സ്പിന്നര്‍മാര്‍ക്ക് ലഭിച്ചത് 50 വിക്കറ്റുകളാണ്.

https://twitter.com/WisdenCricket/status/1433364434232217601?s=19

കൗണ്ടിയില്‍ കളിക്കുമ്ബോള്‍ അശ്വിന്‍ സറെയ്ക്കായി ഇവിടെ 27 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഈ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാം ഓവലിൽ ഇന്ത്യൻ ടീമിൽ അശ്വിൻ സ്ഥാനം അർഹിച്ചിരുന്നുവെന്ന്. അതേസമയം പരുക്കിന്റെ ലക്ഷണങ്ങളുള്ള ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ഷാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവർ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ജോസ് ബട്‌ലര്‍ക്ക് പകരം ഒല്ലി പോപ് ടീമിലെത്തി. സാം കറന്‍ ക്രിസ് വോക്‌സിന് വഴിമാറി കൊടുത്തു.

https://twitter.com/rav_man0/status/1433372087456993284?s=19

ഓവലില്‍ ഇതുവരെ കളിച്ച 13 ടെസ്റ്റുകളില്‍ ആകെ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 1971ലായിരുന്നു ആ വിജയം.
ഏറ്റവും ഒടുവില്‍ ഇവിടെ കളിച്ച മൂന്നു ടെസ്റ്റുകളും ഇന്ത്യ തോറ്റു. അതില്‍ രണ്ടെണ്ണം ഇന്നിങ്‌സ് തോല്‍വികളായിരുന്നു. പരമ്ബരയില്‍ ഇരു ടീമും 1-1ന് സമനിലയിലാണ്. ആദ്യടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ അപ്രതീക്ഷിത വിജയംനേടി. കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും ഇന്ത്യ തോറ്റു.

https://twitter.com/cricvizanalyst/status/1433373322633519104?s=19