Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കിയാണ് ജോ റൂട്ട് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.

( Picture Source : Twitter )

നേരത്തെ പരമ്പരയുടെ തുടക്കത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ജോ റൂട്ട്. തുടർന്ന് രണ്ടാം ടെസ്റ്റിന് പുറകെ താരം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 916 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ളത് ജോ റൂട്ടിനുള്ളത്. 901 പോയിന്റോടെ കെയ്ൻ വില്യംസൺ, 891 പോയിന്റോടെ സ്റ്റീവ് സ്മിത്ത്, 878 പോയിന്റോടെ മാർനസ് ലാബുഷെയ്ൻ എന്നിവരാണ് റാങ്കിങിൽ റൂട്ടിന് പുറകിലുള്ളത്.

( Picture Source : Twitter )

ലീഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലെ ഫിഫ്റ്റിയോടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തെത്തി. 2017 ന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്ലിയ്ക്ക് മുൻപിലെത്തുന്നത്.

( Picture Source : Twitter )

പരമ്പരയിൽ മോശം പ്രകടനം തുടർന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ 12 ആം സ്ഥാനത്തേക്ക് പിന്തളളപെട്ടപ്പോൾ ചേതേശ്വർ പുജാര മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 ആം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1432987912589688836?s=19

മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ ബൗളർമാരുടെ റാങ്കിങിൽ അഞ്ചാം സ്ഥാനത്തെത്തി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയ ഒല്ലി റോബിൻസൺ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 36 ആം സ്ഥാനത്തെത്തി. 908 പോയിന്റോടെ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസും 839 പോയിന്റോടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമാണ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.

( Picture Source : Twitter )