Skip to content

ഫുൾ ലെങ്ത് ഡെലിവറി ഫ്രന്റ് ഫൂറ്റിൽ കളിക്കുന്നതിനെ കുറിച്ച്  ചോദ്യം, കോഹ്ലി മറുപടി പറയുന്നതിനിടെ ഇടയ്ക്ക് കയറി റിപ്പോർട്ടർ ; ദേഷ്യം കടിച്ചു പിടിച്ച് കോഹ്‌ലിയുടെ മറുപടി

രണ്ടു ദിവസം ബാക്കിനില്‍ക്കെ ലീഡ്സിൽ വന്‍  ദൗത്യവുമായി ഇറങ്ങിയ ഇന്ത്യന്‍ നിര ഇംഗ്ലണ്ട് പേസ് ആക്രമണത്തിന് മുന്നിൽ ദയനീയമായി പരാജയപ്പെട്ടു. ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഇന്നിങ്​സിനും 75 റണ്‍സിനുമാണ് ​ ഇംഗ്ലണ്ട്​ ജയം നേടിയത്.
53 റണ്‍സ്​ എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകള്‍ നഷ്​ടപ്പെടുത്തിയാണ്​ ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍മാര്‍ വന്‍തോല്‍വി ചോദിച്ചുവാങ്ങിയത്​.

ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്ബരയില്‍ രണ്ടു ടെസ്റ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 1-1ന് തുല്യത പിടിച്ചു. നാലാം ടെസ്റ്റ് ഓവലില്‍ സെപ്റ്റംബര്‍ രണ്ടിന് തുടങ്ങും. രണ്ടു വിക്കറ്റിന് 215 എന്ന നിലയില്‍ നാലാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ 278 റണ്‍സില്‍ ചുരുട്ടിക്കെട്ടിയാണ് ഇംഗ്ലണ്ട് ജയം ആഘോഷമാക്കിയത്. പേസര്‍ ഒലി റോബിന്‍സണ്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് സംഹാര താണ്ഡവമാടിയ മത്സരത്തില്‍ ജയിംസ് ആന്‍ഡേഴ്സണും മൊയീൻ അലിയും അവശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി. 

ഇന്ത്യൻ താരങ്ങളുടെ ബലഹീനത മുതലെടുത്ത് കൊണ്ടായിരുന്നു ഇംഗ്ലണ്ട് പേസർമാർ ആക്രമിച്ചത്. ഓഫ് സൈഡിന് പുറത്തുവന്ന പന്തിൽ  തോണ്ടിയിട്ടാണ് കോഹ്ലിയും രഹാനെയും പുറത്തായത്. മത്സരശേഷം ഫുൾ ലെങ്ത് ബോൾ ബാക്ക് ഫുറ്റിൽ കളിക്കുന്നതിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദിക്കുകയുണ്ടായി.

“എന്തുകൊണ്ടാണ് ഇന്ത്യൻ ബാറ്റ്സ്മാൻ ഫുൾ ലെങ്ത്  ഡെലിവറി  കളിക്കാൻ മുഖ്യമായും ഫ്രന്റ് ഫുട്ട് ആശ്രയിക്കുന്നത്? അത്തരം സന്ദർഭങ്ങളിൽ ഓരോ ഇംഗ്ലീഷ് ബാറ്റ്സ്മാന്റെയും സ്വതവേയുള്ള ഓപ്ഷൻ ബാക്ക് ഫൂട്ടാണ്, ബോൾ സ്വിങ് ചെയ്യുന്ന അവസ്ഥയിൽ ഇത് ഉപകാരപ്രദമാണ്. പന്ത് വേണ്ടത്ര ഫുൾ ലെങ്തിൽ ഉള്ളതുവരെ  അവർ ഫ്രന്റ് ഫുട്ടിൽ കളിക്കില്ല. ” എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.

ഫ്രന്റ് ഫുട്ടിൽ കളിക്കേണ്ട ബോളാണോ ബാക്ക് ഫുട്ടിൽ കളിക്കേണ്ടത് എന്ന് കോഹ്ലി പറയുന്നതിനിടെ റിപ്പോർട്ടർ ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു. ഇത് കോഹ്‌ലിക്ക് രസിച്ചിരുന്നില്ല. മുഖഭാവങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നു. ദേഷ്യം കടിച്ചു പിടിച്ച് ആത്മനിയന്ത്രണത്തോടെയാണ് പിന്നീട് പെരുമാറിയത്. അധികം മറുപടി പറയാതെ ‘ഓകെ താങ്ക്സ്’ എന്ന് പറഞ്ഞ് കോഹ്ലി നിർത്തുകയായിരുന്നു.