ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 47 റൺസ് നേടിയിട്ടുണ്ട്. കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോഹ്ലി (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
പേസര്‍ ജയിംസ് ആന്‍ഡേഴ്‌സന്നാണ് മൂവരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. രോഹിത് ശര്‍മയും അജിൻക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍.

കളി തുടങ്ങി അഞ്ച് ഓവറിനുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. റണ്‍സൊന്നുമെടുക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലും ഒരു റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ബട്ട്ലറിന് ക്യാച്ച് നൽകി പുറത്തായത്.
ലോർഡ്സിൽ നടന്ന കഴിഞ്ഞ മത്സരത്തിന്റെ ബാക്കിയെന്ന പോലെ ആഞ്ഞടിച്ച സ്റ്റാര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

ലോര്‍ഡ്‌സില്‍ തനിക്കേറ്റ അപമാനത്തിന് പകരം വീട്ടാനെന്ന പോലെയായിരുന്നു ആന്‍ഡേഴ്‌സണിന്റെ ഓപ്പണിങ് സ്പെല്‍. 11ആം ഓവറിലെ അഞ്ചാം പന്തിൽ കോഹ്ലിയെ ബട്ട്ലറിന്റെ കൈകളിൽ എത്തിച്ചതിന് പിന്നാലെ അഗ്രസിവ് ശൈലിയിലാണ് വിക്കറ്റ് ആൻഡേഴ്സൻ ആഘോഷമാക്കിയത്. ലോർഡ്സിൽ ഇരുവരും രണ്ടാം ഇന്നിംഗ്‌സിനിടെ ഏറ്റുമുട്ടിയിരുന്നു. ചൂടൻ വാക്ക് പോര് തന്നെയാണ് അവിടെ നടന്നത്. ഈ സീരീസിൽ രണ്ടാം തവണയാണ് കോഹ്ലി ആൻഡേഴ്സൻ വിക്കറ്റ് നൽകി മടങ്ങുന്നത്.

മോശം ഫോമിൽ തുടരുന്ന കോഹ്ലിയുടെ കാര്യത്തിൽ ഇന്ത്യൻ ആരാധകർ ആശങ്കയിലാണ്. അവസാനമായി 2019ലാണ് കോഹ്ലി സെഞ്ചുറി നേടിയത്.
അവസാനമായി 2002ലാണ് ഇന്ത്യ ലീഡ്‌സില്‍ ടെസ്റ്റ് കളിച്ചത്. അന്ന് ഇന്നിങ്സിലും 46 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ ആരും തന്നെ ലീഡ്‌സില്‍ കളിച്ചട്ടില്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തെ എങ്ങനെയാണു ടീം നേരിടുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
It's the big 🐟 now! 😨
— SonyLIV (@SonyLIV) August 25, 2021
Anderson & Buttler combine yet again today, leaving 🇮🇳 in tatters 😔
Tune into #SonyLIV now 👉 https://t.co/E4Ntw2hJX5 📺📲#ENGvsINDonSonyLIV #ENGvIND #ViratKohli #Wicket pic.twitter.com/KsKSousqJh
മറുവശത്ത് ഏകദിന താരം ഡേവിഡ് മലാനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഹസീബ് ഹമീദിനെ ഓപ്പണിങ്ങിലേക്ക് അയച്ച് ഡേവിഡിനെ മൂന്നാമതായി ഇറക്കുക. എന്തായാലും കൂടുതല്‍ റണ്‍സ് നേടി ക്യാപ്റ്റന്‍ ജോ റൂട്ടിന് പിന്തുണ നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്കുണ്ട്.
