Skip to content

ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ആവേശകരമായ പോരാട്ടത്തിനൊപ്പം ലോർഡ്സ് ടെസ്റ്റിൽ ഇരുടീമിലെ താരങ്ങളും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ആൻഡേഴ്സണും ബുംറയും തമ്മിലുള്ള വാക്കേറ്റമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. തുടർന്ന് അവസാന ദിനത്തിൽ ബുംറയും മാർക്ക് വുഡുമായുള്ള വാക്കേറ്റവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഒല്ലി റോബിൻസണെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

( Picture Source : Twitter )

രണ്ടാം ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ പതിവിൽ കൂടുതൽ സന്തോഷത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടീമംഗങ്ങളും ആഘോഷിച്ചത്. ബാറ്റ്‌സ്മാന്മാരെ അധികം സ്ലെഡ്ജ് ചെയ്തില്ലയെങ്കിലും ബൗളർമാർ ക്രീസിലെത്തിയതോടെ സിറാജ് അടക്കമുള്ള താരങ്ങൾ അതേ നാണയത്തിൽ മറുപടി നൽകാൻ തുടങ്ങി. ബാറ്റിങിനായി ക്രീസിലെത്തിയ ഒല്ലി റോബിൻസനോട് കോഹ്ലി പറഞ്ഞത് ഇപ്രകാരമായിരുന്നു.

” ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്‌തപ്പോൾ ഇവൻ എന്നെ നോക്കി ചിരിച്ചിരുന്നു. ഇപ്പോൾ ഇവൻ എന്നെ നോക്കുന്നുകൂടിയില്ല. ഹേയ് ഒല്ലി ഇത് ഓഫ് സൈഡിൽ കളിക്കാൻ പോലും ശ്രമിക്കരുത്. ”

വീഡിയോ കാണാം ;

ബുംറ ആൻഡേഴ്സനെതിരെ എറിഞ്ഞ ഓവറായിരുന്നു വാക്കേറ്റങ്ങൾക്ക് ആധാരം. ആ പന്തിൽ ഷോർട്ട് പന്തുകളാൽ ആൻഡേഴ്സണെ ബുംറ വിറപ്പിച്ചിരുന്നു. കൂടാതെ ചില പന്തുകളിൽ ആൻഡേഴ്സന്റെ ദേഹത്തും കൊണ്ടിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ഇന്നിങ്സിന് ശേഷം മടങ്ങുകയായിരുന്ന ആൻഡേഴ്സനരികിൽ ബുംറ എത്തുകയും തന്റെ ചുമലിൽ തട്ടിയ ബുംറയോട് ആൻഡേഴ്സൻ കയർക്കുകയും ചെയ്തു.

( Picture Source : Twitter / BCCI )

തുടർന്ന് ഇന്ത്യൻ ഇന്നിങ്സിൽ ബുംറ ബാറ്റിങിനെത്തിയപ്പോൾ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്നതിന് പകരം ആൻഡേഴ്സണ് വേണ്ടി പകരം വീട്ടാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. മാർക്ക് വുഡ് അടക്കമുള്ള താരങ്ങൾ ബുംറയ്ക്കെതിരെ ബൗൺസറുകൾ എറിഞ്ഞിരുന്നു. ഒന്നിലധികം പന്തുകൾ ഹെൽമറ്റിൽ കൊണ്ടുവെങ്കിലും അതിലൊന്നും പതറാതിരുന്ന ബുംറ ഷാമിയ്ക്കൊപ്പം ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ ഷാമിയ്ക്കൊപ്പം 89 റൺസ് കൂട്ടിച്ചേർത്ത ബുംറ 64 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയിരുന്നു. ഷാമിയകട്ടെ 70 പന്തിൽ പുറത്താകാതെ 56 റൺസ് നേടി.

( Picture Source : Twitter / BCCI  )