Skip to content

ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് മൊഹമ്മദ് ഷാമിയും ജസ്‌പ്രീത് ബുംറയും. ഇരുവരുടെയും തകർപ്പൻ ബാറ്റിങ് മികവിൽ രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിൽ 272 റൺസിന്റെ വിജയലക്ഷ്യമുയർത്തി.

( Picture Source : Twitter / BCCI )

അഞ്ചാം ദിനം ആറ് വിക്കറ്റിന് 181 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടപെട്ടിരുന്നു. തുടർന്ന് 90 ആം ഓവറിൽ 209 റൺസിൽ എട്ടാം വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ട്ടപെട്ടു. മത്സരത്തിലെ പ്രതീക്ഷകൾ കൈവിട്ടുവെന്ന് കരുതിയെങ്കിലും ഇന്ത്യയുഫെ രക്ഷകരായി ബുംറയും ഷാമിയും മാറുകയായിരുന്നു.

( Picture Source : Twitter / BCCI )

ഹൃദയം കീഴടക്കുന്ന എതിരേൽപ്പാണ് ലഞ്ചിന് പിരിഞ്ഞ ശേഷം പവലിയനിലേക്കെത്തിയ ബുംറയ്ക്കും ഷാമിയ്ക്കും സഹതാരങ്ങൾ നൽകിയത്.

വീഡിയോ കാണാം ;

https://twitter.com/BCCI/status/1427246702394761222?s=19

https://twitter.com/Sportskeeda/status/1427248704608608256?s=19

ഒമ്പതാം വിക്കറ്റിൽ 89 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മൊഹമ്മദ് ഷാമി 70 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 56 റൺസ് നേടിയപ്പോൾ ജസ്പ്രീത് ബുംറ 64 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം ഫിഫ്റ്റിയാണ് ഷാമി നേടിയത്. മൊയിൻ അലിയെ സിക്സ് പായിച്ചുകൊണ്ടാണ് ഷാമി ഫിഫ്റ്റി പൂർത്തിയാക്കിയത്.

( Picture Source : Twitter / BCCI )

146 പന്തിൽ 61 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പുജാര 206 പന്തിൽ 45 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 391 റൺസ് നേടി 27 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 180 റൺസ് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മയുടെയും മികവിലാണ് ഇന്ത്യ 364 റൺസ് നേടിയത്.

( Picture Source : Twitter / BCCI )