Skip to content

സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാരായ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് പകരക്കാരായാണ് ഇരുവരെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

( Picture Source : Twitter )

പരിക്കേറ്റ് പുറത്തായ ആവേശ് ഖാന് പകരക്കാരനായി ബംഗാൾ താരം അഭിമന്യു ഈശ്വരനെ പ്രധാന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

( Picture Source : Twitter )

കൗണ്ടി ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയാണ് ആവേശ് ഖാനും വാഷിങ്ടൺ സുന്ദറിനും പരിക്കേറ്റത്. മത്സരത്തിൽ കൗണ്ടി ഇലവന് വേണ്ടിയായിരുന്നു ഇരുവരും കളിച്ചത്. വലതുകൈയിലെ വിരലിന് പരിക്കേറ്റ വാഷിങ്ടൺ സുന്ദർ പരിക്കിൽ നിന്നും മുക്തനാകാൻ ഏറെ സമയമെടുക്കുമെന്നും അതുകൊണ്ട് തന്നെ പര്യടനത്തിൽ നിന്നും താരം പുറത്തായിയെന്നും ബിസിസിഐ അറിയിച്ചു.

( Picture Source : Twitter )

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 77 മത്സരങ്ങളിൽ നിന്നും 44.01 ശരാശരിയിൽ 5326 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്‌. മറുഭാഗത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 ന് മുകളിൽ ശരാശരിയുള്ള പൃഥ്വി ഷാ 5 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയടക്കം ടെസ്റ്റിൽ ഇന്ത്യയ്ക്കായി 339 റൺസ് ഷാ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, അഭിമന്യു ഈശ്വരൻ.

( Picture Source : Twitter )