Skip to content

ജയിക്കാനായി ജനിച്ചവൻ Story of Ricky Ponting

2002 ഫെബ്രുവരി 3 ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക VB SERIES ഏകദിന മത്സരം പെർത്തിൽ. സ്റ്റീവ് വോ നയിക്കുന്ന കങ്കാരൂ പടക്ക് ഫൈനൽ സ്പോട്ടിൽ കയറാൻ വേണ്ടത് ബോണസ് പോയിന്റോടു കൂടിയുള്ള ജയം. ടോസ് നേടിയ സ്റ്റീവ് വോ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗ് നിരയുടെ സ്ഥിരതയിലായ്മ മത്സരത്തിലും തുടർന്നപ്പോൾ ഓസ്ട്രേലിയ 7/195. പ്രഷർ ഘട്ടങ്ങളിൽ പൊരുതുന്ന ഓസ്‌ട്രേലിയൻ പടക്ക് വേണ്ടി വാലറ്റത്ത് ലീമാനും ലീയും ചേർന്ന് നടത്തിയ പാർട്ണർഷിപ് ഓസ്‌ട്രേലിയൻ ടീമിനെ 283ൽ എത്തിച്ചു. ആഫ്രിക്കൻ പടയെ 227 റൺസിൽ ഒതുക്കിയാൽ ഓസ്ട്രേലിയക്ക് ഫൈനലിൽ കയറാം. പക്ഷെ ഫൈനൽ മോഹം തകർത്ത കൊണ്ട് ജാക്ക് കാലിസ് പുറത്താവാതെ നേടിയ സെഞ്ച്വറി മികവിൽ സൗത്ത് ആഫ്രിക്ക 250 റൺസ് നേടി. സ്വന്തം നാട്ടിൽ ഓസ്ട്രേലിയ ഫൈനൽ കാണാതെ പുറത്ത് 😔

ഓസ്‌ട്രേലിയൻ ആരാധകരെ സംബന്ധിച്ച് ആ തോൽവി ദുഖമായിരുന്നെങ്കിലും സ്റ്റീവ് വോ പട അടുത്ത സീരിസിൽ ശക്തമായി തിരിച്ച്‌ വരുമെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു, കാരണം 1999 വേൾഡ് കപ്പ് ജയത്തിനു ശേഷം വലിയ തോൽവികളൊന്നും വോക്ക് ഉണ്ടായിട്ടില്ല.✊✊ പക്ഷെ ക്രിക്കറ്റ് ലോകത്തേ ഞെട്ടിച്ചു കൊണ്ട് ഫെബ്രുവരി 10ന് ഓസ്‌ട്രേലിയൻ ബോർഡ് രംഗത്ത് വരുന്നു. “സ്റ്റീവ് വോയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പുറത്താക്കുന്നു ഒപ്പം മോശം ഫോമിൽ കളിക്കുന്ന മാർക്ക് വോയും”. 😳😳
ക്രിക്കറ്റ് ലോകത്തേ മുഴുവൻ ഞെട്ടിച്ച തീരുമാനത്തെ വിമർശിച്ച് കൊണ്ട് പല താരങ്ങളും രംഗത്ത് വന്നു. മുന്നിൽ വരാൻ പോവുന്നത് സൗത്ത് ആഫ്രിക്കൻ സീരീസ്. തൊട്ടടുത്ത വര്ഷം അതെ സൗത്ത് ആഫ്രിക്കൻ മണ്ണിൽ വേൾഡ് കപ്പ് ഇങ്ങനെയൊരു സാഹചര്യത്തിൽ ടീമിന്റെ മോശം പ്രകടനം കൊണ്ട് ഒരു പരമ്പര തോറ്റതിന് വോയെ പുറത്താക്കിയതിൽ ഓസ്‌ട്രേലിയൻ ബോർഡിന് വട്ടാണെന്ന നിലയിൽ പ്രതികരണങ്ങൾ ഉയർന്നു

വാർത്തയറിഞ്ഞ പാക്കിസ്ഥാൻ താരം വസിം അക്രത്തിന്റെ ആദ്യ പ്രതികരണമിതായിരുന്നു
” I just heard the news on satellite television that Waugh has been removed… I’m surprised because for the last three years he had won so many tournaments, and just because of his team not making to one final he has been removed. I don’t know what the ACB have in mind. This is not good because this will not inspire confidence into the man taking over the captaincy,”

ഇനി വരുന്ന ക്യാപ്റ്റന് ഈ തീരുമാനം ഒരു വിധത്തിലും ആത്മവിശ്വാസവും ഊർജവും നൽകില്ല എന്നായിരുന്നു അക്രം പറഞ്ഞത്. കാരണം ഓസ്‌ട്രേലിയൻ ടീമിന്റെ മികച്ച ക്യാപ്റ്റൻ ടീമിലെ പല യുവ താരങ്ങളുടെയും റോൾ മോഡൽ ജയങ്ങൾ മാത്രം നൽകി പോന്നിരുന്ന ആ താരത്തിന് ഒരു പരമ്പര തോൽവിക്ക് നഷ്ടമായത് ടീമിലെ സ്ഥാനമാണ്. ഓസ്‌ട്രേലിയൻ ടീം ക്യാപ്റ്റൻ എന്നത് എത്ര സമ്മർദ്ദം നൽകുന്ന കാര്യമാണെന്ന് വോയുടെ അനുഭവം കാണിച്ച് തരുന്നു അവിടേക്കാണ് വിമർശകർ ടീം സ്ട്രെങ്ത് കൊണ്ട് മാത്രം മികച്ച ക്യാപ്റ്റൻ ആയത് എന്ന് പറഞ്ഞു വിമർശിക്കുന്ന റിക്കി പോണ്ടിങ് കടന്നു വരുന്നത്

വോ പുറത്തായതോടെ പുതിയ ക്യാപ്റ്റൻ ആവാൻ സാധ്യത ഉണ്ടായിരുന്ന മൂന്ന് പേര് ആദം ഗിൽക്രിസ്റ് , ഷെയിൻ വോൺ , റിക്കി പോണ്ടിങ്. വിവാദങ്ങൾക്ക് പേര് കേട്ട താരമായതിനാൽ വോണിനെ ആരും ക്യാപ്റ്റനാക്കും എന്ന് പ്രതീക്ഷയിലായിരുന്നു. വൈസ് ക്യാപ്റ്റനായ ഗിൽക്രിസ്റ് നയിക്കുമെന്നാണ് പലരും കരുതിയത് പക്ഷെ കാലങ്ങളായ ഓസ്‌ട്രേലിയൻ ട്രെഡിഷൻ പോണ്ടിങ്ങിനു തുണയായി.

സൗത്ത് ആഫ്രിക്ക
1996ന് ശേഷം ഓസ്‌ട്രേലിയൻ സീരിസിന് മുൻപ് വരെയുള്ള ഏകദിന ക്രിക്കറ്റിലെ ഹോം റെക്കോർഡ് 64 മത്സരത്തിൽ 51 ജയം വോയുടെ നേതൃത്വത്തിൽ 2000ത്തിൽ ഓസ്ട്രേലിയക്ക് പരമ്പരയും നഷ്ടമായിരുന്നു. ആഫ്രിക്കൻ ടീമിന്റെ ഹോം റെക്കോർഡ് മോശമല്ലായെന്നു ഇപ്പോൾ മനസിലായി കാണും.

മറുവശത്ത് ആദ്യ മത്സരത്തിൽ പരിക്ക് മൂലം വോൺ വിട്ട് നിൽക്കുന്നു. പകരം ഓഫ് സ്പിൻ ബോളർ നാഥാൻ ഹോർട്ടിസിന്റെ ഏകദിന അരങ്ങേറ്റം.
രണ്ടാം മത്സരത്തിൽ വോണിന് പിന്നാലെ ബെവനും ഓൾ റൗണ്ടർ ഹാർവിയും പരിക്ക് മൂലം വിട്ടു നിൽക്കുന്നു ഇത്തവണ അരങ്ങേറ്റം കുറിക്കുന്ന താരത്തിന്റെ പേര് ” ഷെയിൻ വാട്സൺ ” ബെവന് പകരം മൂന്ന് ഏകദിനം മാത്രം കളിച്ച ഫസ്റ്റ് ക്ലാസ്സിൽ ഒരുപാട് എക്സ്പീരിയൻസ് ഉള്ള മാഹേർ.

ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് കൊണ്ട് മികവ് കാണിക്കാനായില്ലെങ്കിലും ഫീൽഡിലെ പ്രകടനം പോണ്ടിങിലെ ക്യാപ്റ്റന് പ്രശംസ നേടി കൊടുത്തു

ഫിനിഷിങ്ങിൽ കേമനായ ലെഫ്റ് ഹാൻഡർ ക്ലൂസ്‌നർക്കെതിരെ രണ്ടാം ഏകദിനത്തിൽ ഡെത്ത് ഓവറുകളിൽ പാർട്ട് ടൈം സ്പിൻ ബോളറായ ലീമാനെ ഉപയോഗിച്ച ബോളിങ് ചേഞ്ചും കാലിസിനെ പുറത്താക്കാൻ ഷോർട് കവർ പോയിന്റിൽ പ്ലസ് ചെയ്ത ഫീൽഡ് പ്ലേസ്മെന്റ് പ്രശംസ പിടിച്ച് പറ്റി.
നാലാം മത്സരത്തിൽ സെഞ്ചുറിയും ആറാം മത്സരത്തിൽ 92 റൺസ് നേടി ആ കാലത്തെ ഏറ്റവും ഉയർന്ന റൺ ചേസ് എന്ന റെക്കോർഡും ഓസ്‌ട്രേലിയൻ ടീമിന്റെ പേരിലാക്കിയാണ് ആഫ്രിക്കയിൽ നിന്നും പോണ്ടിങ് തിരിച്ച നാട്ടിലേക്ക് മടങ്ങിയത്.