Skip to content

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്.

( Picture Source : Twitter )

ഒക്ടോബർ 17 നാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് യു എ ഇ യിലേക്കും ഒമാനിലേക്കും മാറ്റിയത്.

( Picture Source : Twitter )

ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, ബംഗ്ലാദേശ്, സ്‌കോട്ലൻഡ്‌, പാപുവ ന്യൂ ഗ്വിനിയ, ഒമാൻ എന്നീ ടീമുകൾ ഒന്നാം റൗണ്ടിൽ യോഗ്യതയ്ക്കായി മാറ്റുരയ്ക്കും. ഈ റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ഇരു ഗ്രൂപ്പുകളിൽ നിന്നുള്ള നാല് ടീമുകൾ സൂപ്പർ 12 ലേക്ക് യോഗ്യത നേടും.

https://twitter.com/T20WorldCup/status/1415972746836779009?s=19

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനൊപ്പം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നീ ശക്തരായ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലുള്ളത്. ഒപ്പം ഒന്നാം റൗണ്ടിൽ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും സൂപ്പർ 12 ൽ ഒന്നാം ഗ്രൂപ്പിൽ ഉണ്ടാകും.

https://twitter.com/T20WorldCup/status/1415978487878455298?s=19

ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഘാനിസ്ഥാൻ എന്നീ ടീമുകളാണ് സൂപ്പർ 12 പോരാട്ടത്തിൽ രണ്ടാം ഗ്രൂപ്പിലുള്ളത്. ഒന്നാം റൗണ്ടിൽ ഗ്രൂപ്പ്‌ ബിയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമും ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീമും സൂപ്പർ 12 പോരാട്ടത്തിൽ രണ്ടാം ഗ്രൂപ്പിൽ ഉണ്ടാകും.

( Picture Source : Twitter )