Skip to content

ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ്, കൗണ്ടിയിൽ തകർത്താടി രവിചന്ദ്രൻ അശ്വിൻ, വീഴ്ത്തിയത് 6 വിക്കറ്റ് ; വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തകർപ്പൻ ഫോം പുറത്തെടുത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്.

( Picture Source : Twitter )

സോമർസെറ്റിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 42 ഓവറിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തി. വെറും 15 ഓവറിൽ നിന്നാണ് 27 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ വീഴ്ത്തിയത്. അശ്വിന്റെ ഈ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ രണ്ടാം ഇന്നിങ്‌സിൽ വെറും 69 റൺസിൽ സോമർസെറ്റ് പുറത്തായി.

വീഡിയോ ;

https://twitter.com/surreycricket/status/1415302042843746304?s=19

കൗണ്ടി ചാമ്പ്യൻഷിപ്പിലെ അശ്വിന്റെ ഏഴാം 5 വിക്കറ്റ് നേട്ടം കൂടിയാണിത്. ഓഗസ്റ്റ് നാലിന് ട്രെൻഡ് ബ്രിഡ്‌ജിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ടെസ്റ്റിൽ 79 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ 413 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ അനിൽ കുംബ്ലെ (619), കപിൽ ദേവ് (434), ഹർഭജൻ സിങ് (417) എന്നിവർക്ക് പുറകിൽ നാലാം സ്ഥാനത്താണ് രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 14 മത്സരങ്ങളിൽ നിന്നും 71 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിനായിരുന്ന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ.

( Picture Source : Twitter )

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021- 2023 ടൂർണമെന്റിന് തുടക്കമാവുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.

( Picture Source : Twitter )