Skip to content

2018 തുടക്കത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി കോളിൻ മൺറോ 

ന്യൂയർ ദിനത്തിലെ തകർപ്പൻ ഫിഫ്റ്റിക്ക് പിന്നാലെ ടി20 യിലെ തന്റെ മൂന്നാം സെഞ്ചുറി നേടി കിവി ബാറ്റ്‌സ്മാൻ കോളിൻ മൺറോ . വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 47 പന്തിൽ നിന്നാണ് മൺറോ തന്റെ മൂന്നാം ഇന്റർനാഷണൽ t20 സെഞ്ചുറി നേടിയത് . ഇതോടെ ആദ്യമായി അന്താരാഷ്ട്ര ടി20 യിൽ 3 സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാൻ ആയി മൺറോ മാറി . 

മൺറോ നേടിയ റെക്കോർഡുകൾ  

  • അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ബാറ്റ്‌സ്മാൻ 
  • 2018 ൽ ആദ്യ ഫിഫ്റ്റി ആദ്യ സെഞ്ചുറി ആദ്യ ഫോർ ആദ്യ സിക്സ് 
  • വിരാട് കോഹ്ലിക്ക് ശേഷം ഒരു ടി20 പരമ്പരയിൽ 3 ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാൻ 
  • മക്കല്ലത്തിനും ഗുപ്റ്റിലിനും ശേഷം തുടർച്ചയായി 3 ഇന്നിങ്സിൽ ഫിഫ്റ്റി നേടുന്ന ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ 
  • മക്കല്ലത്തിന്‌ ശേഷം ഏറ്റവും കൂടുതൽ t20 സെഞ്ചുറികൾ നേടുന്ന ബാറ്റ്‌സ്മാൻ 
  • ന്യൂസിലാൻഡ് ബാറ്റ്സ്മാന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി