Skip to content

സൗത്താഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ 

1. Pravin Amre [ 1992 ]

പ്രവിൻ അമ്രെ തന്റെ ടെസ്റ്റ് കരിയറിൽ ഒരു സെഞ്ച്വറി മാത്രമാണ് നേടിയത് . സൗത്ത് ആഫ്രിക്കയിലെ durban നിൽ 1992 നവംബർ 23 നാണ് ആ സെഞ്ച്വറി നേടിയത് . പക്ഷേ മത്സരം സമനിലയിൽ കലാശിച്ചു . ആ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അമ്രെക്ക്‌ തന്നെ കിട്ടി . 299 ബോളിൽ നിന്ന് 11 ഫോർ ഉൾപ്പടെ അമ്രെ 103 റൺസ് നേടി .

2. Sachin – 5 തവണ

സൗത്ത് ആഫ്രിക്കയിൽ വെച്ച് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമാണ്. സൗത്ത് ആഫ്രിക്കയിൽ വെച്ചുള്ള ആദ്യ സെഞ്ച്വറി 1992 ലായിരുന്നു . പ്രവീണ് അമ്രെ സെഞ്ച്വറി അടിച്ച അതേ സീരീസിലെ രണ്ടാം മത്സരത്തിലാണ് . 270 പന്തിൽ 111 റൺസ് നേടി .

രണ്ടാം സെഞ്ച്വറി നേടിയത് 1997 ജനുവരിയിലാണ് . സച്ചിൻ 254 ബോളിൽ 26 ഫോർ സഹിതം 169 റൺസ് നേടി . പക്ഷേ ഇന്ത്യക്ക് ജയിക്കാനായില്ല . സൗത്ത് ആഫ്രിക്ക 282 റൺസിന് വിജയിച്ചു .

മുന്നാം സെഞ്ച്വറി നേടിയത് 2001 ലാണ് . 184 പന്തിൽ 155 റൺസ് നേടി , 23 ഫോറും . ഇൗ മത്സരത്തിലും വിജയം കണ്ടെത്താൻ ഇന്ത്യക്കായില്ല .

 നാലാം സെഞ്ച്വറി 2010 ലാണ് . 241 പന്തിൽ 13 ഫോറും 1 സിക്സും ഉൾപ്പടെ പുറത്താകാതെ 111 റൺസ് നേടി . ഇതിൽ സൗത്ത് ആഫ്രിക്ക ഇന്നിംഗ്സ് വിജയം നേടി. സീരീസ് 1-1 സമനിയൽ പിടിച്ചു

അഞ്ചാം സെഞ്ച്വറി 2011 ലാണ്‌ . 314 പന്തിൽ 146 റൺസ് നേടി . മത്സരം സമനിലയിൽ അവസാനിച്ചു . കല്ലിസാണ് മാൻ ഓഫ് ദി മാച്ച് ആയത് . അവസാന രണ്ടു സെഞ്ച്വറിയും ഒരേ സീരീസിൽ ആയിരുന്നു . 2010 ഡിസംബറിൽ ആണ് പരമ്പര തുടങ്ങിയത് .

3. Kapil Dev – 1992

കപിൽ ദേവിന്റെ കരിയറിലെ മികച്ച ഒരു ഇന്നിംഗ്സ് ആയിരുന്നു 1992 ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്നത് . മറ്റു കളിക്കാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ കപിൽ ദേവ് സെഞ്ച്വറി നേടി പിടിച്ചു നിന്നു പക്ഷേ ഇന്ത്യക് ജയിക്കാൻ ആയില്ല . കപിൽ ദേവ് 180 പന്തിൽ നിന്ന് 129 റൺസ് നേടി . ടോപ് ഓർഡർ ബാറ്റ്സ്മാന്മാര് 10 റൺസ് പോലും കടക്കാൻ ആയില്ല .

4. Azhar – 1997

1997 ൽ നടന്ന സീരിസിന്റെ രണ്ടാം മത്സരത്തിൽ ആയിരുന്നു സെഞ്ച്വറി . സച്ചിൻ 169 റൺസ് നേടിയ അതേ മത്സരത്തിൽ ആയിരുന്നു അസ്ഹർ 110 ബോളിൽ 115 റൺസ് നേടിയത് .

5. Dravid – 1997

362 പന്തിൽ 21 ഫോറുകൾ ഉൾപ്പടെ 148 റൺസ് നേടി .മത്സരം സമനിലയിൽ കലാശിച്ചു . മാൻ ഓഫ് ദി മാച്ച് ദ്രാവിഡ് ആയിരുന്നു .

6. Sehwag – 2001

2001 ൽ നടന്ന 2 മത്സരമുള്ള പരമ്പരയിൽ ആദ്യത്തെ മത്സരത്തിൽ ആയിരുന്നു സെഞ്ച്വറി . സച്ചിനും അതെ കളിയിൽ സെഞ്ച്വറി നേടി . 173 ബോളിൽ 105 റൺസ് നേടി . ഇതിൽ 19 ഫോറാണ് .

7. Jaffer – 2007

2007 ൽ പരമ്പരയിലെ അവസാന മത്സത്തിൽ ആയിരുന്നു സെഞ്ച്വറി . 244 പന്തിൽ 116 റൺസ് നേടി . ഇതിലും ഇന്ത്യ തോൽവി അറിഞ്ഞു . പരമ്പര 2-1 സൗത്ത് ആഫ്രിക്ക സ്വന്തമാക്കി .

8. Kohli – 2013

2013 ൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആയിരുന്നു സെഞ്ച്വറി . 181 പന്തിൽ 18 ഫോറുകൾ ഉൾപ്പടെ 119 റൺസ് നേടി . മത്സരം സമനിലയിൽ അവസാനിച്ചു . കോഹ്‌ലിയായിരുന്നു മാൻ ഓഫ് ദി മാച്ച് .

9 . പൂജാര – 2013

2013 ൽ കോഹ്ലി  സെഞ്ച്വറി നേടിയ അതെ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലാണ് പൂജാര സെഞ്ച്വറി നേടിയത് . 270 പന്തിൽ 153 റൺസ് നേടി .

ഇന്ത്യൻ താരങ്ങൾ സൗത്ത് ആഫ്രിക്കയിൽ വെച്ച് സെഞ്ച്വറി നേടിയപ്പോൾ ഒരിക്കൽ പോലും ഇന്ത്യ ജയം നേടിയിട്ടില്ല